കൊറോണക്കാലം ഉത്തര കൊറിയക്കാര്‍ക്ക് ഗുണമായി; വിദേശത്ത് കര്‍ത്താവിനെ കണ്ടു മുട്ടിയത് ആയിരങ്ങള്‍

കൊറോണക്കാലം ഉത്തര കൊറിയക്കാര്‍ക്ക് ഗുണമായി; വിദേശത്ത് കര്‍ത്താവിനെ കണ്ടു മുട്ടിയത് ആയിരങ്ങള്‍

Asia Breaking News Health

കൊറോണക്കാലം ഉത്തര കൊറിയക്കാര്‍ക്ക് ഗുണമായി; വിദേശത്ത് കര്‍ത്താവിനെ കണ്ടു മുട്ടിയത് ആയിരങ്ങള്‍

ബീജിംഗ്: കൊറോണ വൈറസ് ലോകത്തെ കീഴ്മേല്‍ മറിച്ചപ്പോള്‍ ജീവിതം താളം തന്നെ തെറ്റിയിരുന്നു. പുറത്തിറങ്ങാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാതെവണ്ണം വീടുകളില്‍ ഒതുങ്ങേണ്ടി വന്നവര്‍ ‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ ‍. എല്ലാവരും ഈ പകര്‍ച്ചവ്യാധിയെ പകച്ചു.

എന്നാല്‍ ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രാഷ്ട്രമായ ഉത്തര കൊരിയയില്‍ നിന്നുമുള്ള നിരവധി പേര്‍ ഈ അവസരം കര്‍ത്താവിങ്കലേക്കു കടന്നു വരാനുള്ള അവസരമായി കണക്കാക്കി.

കൊറോണ വൈറസ് ആരംഭിക്കുന്നതിനു മുമ്പ് പതിവുപോലെ വിദേശങ്ങളില്‍ ജോലികള്‍ക്കായി പോയ ആയിരക്കണക്കിനു ഉത്തരകൊറിയക്കാരുണ്ടായിരുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഉത്തര കൊറിയ വിദേശങ്ങളിലേക്കു പോകുവാനോ ആര്‍ക്കും രാജ്യത്തേക്കു വരുവാനോ ഉള്ള അനുമതി നിഷേധിച്ചു. ഉത്തര കൊറിയയുടെ വാതിലുകള്‍ ഇന്നും അടഞ്ഞു കിടക്കുകയാണ്. വിദേശങ്ങളില്‍ പോയവര്‍ക്ക് തിരികെ എത്താന്‍ ഇപ്പോഴും കഴിയാത്ത സാഹചര്യം.

പക്ഷെ അവര്‍ നിരാശപ്പെട്ടില്ല. ദൈവം അവര്‍ക്കായി പ്രവര്‍ത്തിച്ചു. മംഗോളിയ, ചൈന, തെക്കു കിഴക്കന്‍ ഏഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ ഉത്തരകൊറിയക്കാര്‍ക്കിടയില്‍ ക്രൈസ്തവ മിഷണറിമാരും സുവിശേഷ സന്നദ്ധ പ്രവര്‍ത്തകരും കൈത്താങ്ങല്‍ നല്‍കി.

റേഡിയോ, സോഷ്യല്‍ മീഡിയ പോലുള്ള സാങ്കേതിക വിദ്യയിലൂടെ സുവിശേഷം പങ്കുവെച്ചു. അവരുടെ കൈകളില്‍ ബൈബിള്‍ നല്‍കി. ക്രമേണ അവര്‍ ക്രിസ്തു വിശ്വാസികളായിത്തീര്‍ന്നു.

2000ത്തില്‍ ഉത്തര കൊറിക്കാരുടെ കൈകളില്‍ ബൈബിള്‍ ഇല്ലായിരുന്നു. കാരണം ആരെങ്കിലും ബൈബിള്‍ കൈവശം വെച്ചാല്‍ വധശിക്ഷയാണ് നേരിടേണ്ടി വരിക.

എന്നാല്‍ 2021 ഡിസംബറിലെ കണക്കു പ്രകാരം ഏകദേശം 8 ശതമാനം ഉത്തര കൊറിയക്കാര്‍ അവരുടെ സ്വന്തം കണ്ണുകള്‍കൊണ്ട് ബൈബിള്‍ കാണുവാനിടയായി. അതായത് 20 ലക്ഷത്തോളം പേര്‍ ദൈവവചനം കാണുവാനിടയായി.

ഇവര്‍ അനുഭവിച്ച ആത്മ സന്തോഷം തിരിച്ചറിഞ്ഞവര്‍ സത്യമാര്‍ഗ്ഗം തങ്ങളുടെ സ്വന്ത ദേശത്തിലെ പ്രീയപ്പെട്ടവരും കൂടി അറിയുവാന്‍ ആഗ്രഹിക്കുന്നു. ഇപ്പോഴും ഉത്തര കൊറിയയില്‍ അകത്തേക്കു പ്രവേശിക്കുവാന്‍ നിയന്ത്രണങ്ങളുണ്ട്.

എന്നെങ്കിലും മാതൃരാജ്യത്തേക്കു തിരികെ പോകുന്നുവെങ്കില്‍ തങ്ങള്‍ പ്രാപിച്ച സത്യ മാര്‍ഗ്ഗം, യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം മറ്റുള്ളവര്‍ക്കും കൂടി പങ്കുവെയ്ക്കുവാന്‍ സജ്ജരായി എന്ന ആത്മവിശ്വാസമാണ് ഈ ദൈവമക്കള്‍ക്കുള്ളത്.

കര്‍ത്താവ് അതിനു സഹായ്ക്കട്ടെ എന്നു നമുക്ക് ശക്തമായി പ്രാര്‍ത്ഥിക്കാം.