ക്രിസ്തുവിനെ സ്വീകരിച്ചതിനു അമ്മയെ മകന്‍ വിഷം നല്‍കി കൊന്നു
കമ്പാല: കിഴക്കന്‍ ഉഗാണ്ടയിലെ ഒരു മുസ്ളീം യുവാവ് തന്റെ അമ്മ ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നു വിഷം നല്‍കി കൊന്നു.
കമുസി ജില്ലയില്‍ വിധവയായ സുലൈന നബിരി (50) യാണ് ക്രിസ്തുവിനുവേണ്ടി അടിയുറച്ചു നിന്നതിനാല്‍ സ്വന്തം ജീവന്‍ നഷ്ടമായത്.
ഫ്രെബ്രുവരി 10-ന് സുലൈന യേശുക്രിസ്തുവില്‍ വിശ്വസിച്ചു. അടുത്ത ഒരു ബന്ധു സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നായിരുന്നു രക്ഷിക്കപ്പെട്ടത്.
അതിനുശേഷം മകന്‍ അറജാബു മുഖിബി (31) അമ്മയെ ക്രിസ്തുവിശ്വാസത്തില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു.
അമ്മയോട് മിണ്ടുകയോ സ്നേഹ സഹവാസം പുലര്‍ത്തുകയോ ചെയ്തില്ല. ഇയാള്‍ ബുഗബെ മസ്ജിദില്‍ ഇമാമാകാനുള്ള പരിശീലനത്തിലായിരുന്നു.
റമദാന്‍ മാസത്തില്‍ ദൈവസഭയില്‍ ആരാധനയ്ക്കു പോകുന്നതു നിര്‍ത്തി ഇസ്ളാമിലേക്ക് മടങ്ങി വരണമെന്ന് മകന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്ന് ബന്ധു പറഞ്ഞു.
മകന്റെ ആവശ്യം നിരസിച്ചതിനാല്‍ വധഭീഷണി വരെ മുഴക്കിയതായും ബന്ധു ആരോപിക്കുന്നു. സുലൈന ഏറെ ഭയപ്പെട്ടതിനാല്‍ ഞാന്‍ ഇടയ്ക്കിടെ അവളെ സന്ദര്‍ശിക്കുകയും ഒപ്പം പ്രാര്‍ത്ഥിക്കുകയും ഭീഷണികളെ നേരിടാനുള്ള പ്രത്യാശയും ധൈര്യവും നല്‍കിയിരുന്നു.
ഏപ്രില്‍ 9-ന് സുലൈനയോട് തന്റെ ഭാര്യ അത്താഴം തയ്യാറാക്കുമെന്ന് പറയാന്‍ സമീപത്തുള്ള മറ്റൊരു വീട്ടില്‍ താമസിക്കുന്ന മുഖിബിയുടെ അടുത്ത് എത്തിയിരുന്നു.
രാത്രി 7 മണിക്ക് അവന്‍ ആഹാരവുമായെത്തി ഞങ്ങള്‍ക്കു തന്നിട്ടു പോയി. ഞാന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലുമായിരുന്നതിനാല്‍ ഭക്ഷണം കഴിച്ചില്ല.
എന്നാല്‍ സുലൈന ഭക്ഷണം കഴിച്ച് അല്‍പ സമയത്തിനുള്ളില്‍ ഛര്‍ദ്ദിക്കുകയും വയറിളകുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ട് കൂടിയതിനാല്‍ അടുത്തുള്ള ഒരു ക്ളിനിക് ഓഫീസറെ വിളിച്ച് മരുന്ന് വാങ്ങി വരുവാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹം മരുന്ന് നല്‍കി ഡ്രിപ്പ് ചെയ്തു. അന്നു രാത്രി ഏപ്രില്‍ 10-ന് പുലര്‍ച്ചെ രണ്ടു മണിയോടുകൂടി സുലൈന മരിച്ചു. ബന്ധു പറഞ്ഞു. എന്റെ കരച്ചില്‍ കേട്ടാണ് അയല്‍വാസികളെത്തിയത്.
എന്നാല്‍ സുലൈനയുടെ ആരോഗ്യ സ്ഥിതി വഷളായിട്ടും പിന്നീട് മരിച്ചപ്പോഴും മകന്‍ മുഖിബിയും ഭാര്യയും അമ്മയെ കാണാനെത്തിയില്ല.
സുലൈനയുടെ മരണത്തിനു കാരണമായ ഭക്ഷണത്തിന്റെ സാമ്പിള്‍ ഒരു മെഡിക്കല്‍ ക്ളിനിക്കില്‍ പരിശോധിച്ചപ്പോള്‍ അതില്‍ മെഥനോള്‍ ഉണ്ടെന്നു കണ്ടെത്തി. മകന്‍ വിഷം നല്‍കിയതായി സംശയിക്കുന്നതായി ബന്ധു പറഞ്ഞു.
വ്യവസായിക ലായകമായും കീടനാശിനിയായും ഉപയോഗിക്കുന്ന വിഷമാണിത്.
2019-ല്‍ വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. സുലൈനയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടികൂടിയുണ്ട്.
ഫെബ്രുവരി 9-നാണ് സുലൈനയുമായി ക്രിസ്തീയ വിശ്വാസം പങ്കുവെച്ചതും അതേ തുടര്‍ന്നു രക്ഷിക്കപ്പെട്ടതും.
തുടര്‍ന്നു എല്ലാ ഞായറാഴ്ചകളിലും അടുത്തുള്ള ഒരു ദൈവസഭയില്‍ ആരാധനയ്ക്കു പോവുകയും പാസ്റ്റര്‍ സുലൈനയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ആത്മീക പ്രോത്സാഹനം നല്‍കുകയും ചെയ്യുമായിരുന്നു.