ഇറാന്റെ നൂറുകണക്കിനു മിസൈലുകള്‍ പാഞ്ഞത് ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ; ദൈവാലയ പുനര്‍നിര്‍മ്മാണ സമര്‍പ്പണം ഇരട്ടിയാക്കി യഹൂദര്‍
യെരുശലേം: യിസ്രായേലിനെതിരായി ഇറാന്‍ തൊടുത്ത മുന്നോറോളം മിസൈലുകളും ഡ്രോണുകളും പാഞ്ഞത് പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന ഇപ്പോഴത്തെ ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ.
ഭക്തരായ യഹൂദന്മാര്‍ തങ്ങളുടെ ചിരകാല സ്വപ്നമായ യെരുശലേം ദൈവാലയ പുനര്‍നിര്‍മ്മാണത്തിനുള്ള വിശ്വാസവും സമര്‍പ്പണവും ആവേശവും ഇരട്ടിയാക്കി.
യെരുശലേമിലെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്.
ചുവന്ന പശുക്കിടാവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍നിന്നും എല്ലാ കണ്ണുകളും യെരുശലേമില്‍ പതിഞ്ഞിരിക്കുന്നു.
യഹൂദ ജനത ദൈവാലയം പുനര്‍നിര്‍മ്മിക്കണമെന്നുള്ള അവരുടെ ദൌത്യത്തില്‍ പ്രതിജ്ഞാബദ്ധരായി തുടരാന്‍ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തീരുമാനിച്ചു.
ടെമ്പിള്‍ മൌണ്ടിനു മുകളിലൂടെ ഇറാന്‍ നൂറുകണകേകിനു മിസൈലുകളും ചാവേര്‍ ഡ്രോണുകളും പ്രയോഗിച്ചതിന്റെ തെളിവുകള്‍ കാണുമ്പോള്‍ വിശുദ്ധ ദൈവാലയം നിലനിന്നിരുന്ന റോക്ക് ഡോം നില്‍ക്കുന്നിടത്ത് യബൂസ്യനായ ഒര്‍നാനില്‍ നിന്ന് ദാവീദ് മെതിക്കളം വാങ്ങിയ സ്ഥലമാണ് തിരുവചനത്തിലൂടെ ഏതൊരു ഭക്തനും ഓര്‍മ്മ വരുന്നത്.
(1 ദിനവൃത്താന്ത പുസ്തകം 21) ടെമ്പിള്‍ മൌണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ദൈവാലയം പണിയുടെ ആവശ്യകതയെക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 1 ദിനവൃത്താന്തം 21,22 ലെ അദ്ധ്യായങ്ങളിലെ പശ്ചാത്തലവും ദാവീദും മകന്‍ ശലോമോനും അവര്‍ക്കുണ്ടായിരുന്ന തീഷ്ണതയെക്കുറിച്ചും ഓര്‍പ്പിക്കുന്നു.

