യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്
യിസ്രായേല്‍-യു.എസ്. സഖ്യം ഇറാനുമായുള്ള യുദ്ധം നീണ്ടുപോയാല്‍ ലോകത്തെ കടുത്ത ലാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതും, ഊര്‍ജ്ജ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുന്നതും തുടരുന്നു.
2026-ല്‍ ആഗോള വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തിനു താഴേക്ക് പതിക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1980-നു ശേഷം 4 തവണ മാത്രമാണ് ലോകം ഇത്ര സാമ്പത്തിക പ്രതിസന്ധി നേരിട്ടത്.

