പാക്കിസ്ഥാനില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിച്ചു മതം മാറ്റിയെന്നു പരാതി

പാക്കിസ്ഥാനില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിച്ചു മതം മാറ്റിയെന്നു പരാതി

Asia Breaking News Global

പാക്കിസ്ഥാനില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിച്ചു മതം മാറ്റിയെന്നു പരാതി
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ 13 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 45 കാരനായ മുസ്ളീം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതം മാറ്റിയതായി പിതാവിന്റെ പരാതി.

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒക്ടോബര്‍ 13-ന് രാജു ലാല്‍ എന്ന ക്രൈസ്തവന്റെ മകളായ അര്‍സു രാജയെ അയല്‍വാസികൂടിയായ അലി അസറാണ് തട്ടിക്കൊണ്ടു പോയത്. അന്നുതന്നെ പിതാവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയില്ല.

15-ന് പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടെന്ന കള്ള രേഖ പ്രതികളില്‍നിന്നും ലഭിക്കുകയുണ്ടായി. പോലീസ് പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്നും കുടുംബത്തിനു പരാതി ഉണ്ട്.

അര്‍സുവിന്റെ ജനനത്തീയതി 2007 ജൂലൈ 21 ആണെന്ന് പിതാവ് പോലീസ് സ്റ്റേഷനില്‍ രേഖകള്‍ കാണിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് ആരോപണം ഉണ്ട്. പാക്കിസ്ഥാനില്‍ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്നും 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും നിയമമുണ്ട്.

പ്രതിയുടെ രണ്ടു സഹോദരങ്ങളും തട്ടിക്കൊണ്ടു പോകലിന് സഹായം ചെയ്തു. അര്‍സുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കറാച്ചിയിലെങ്ങും ക്രൈസ്തവര്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. പാക്കിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും പ്രതികള്‍ക്കു സഹായകരമായ നിലപാടുകളാണ് ഉണ്ടാകുന്നതെന്നും ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.