27 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിക്ക് മോചനം

27 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിക്ക് മോചനം

Breaking News Top News

27 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധിക്ക് മോചനം
ബീജിംഗ്: ചൈനയിലെ ഏറ്റവും വലിയ ഒരു നീതി നിഷേധത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതോടെ ഒരു നിരപരാധിക്ക് ജയില്‍ മോചനം.

രണ്ട് ആണ്‍കുട്ടികളെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട സാംഗ് യുഹുവാനാണ് 27 വര്‍ഷക്കാലം ജയിലില്‍ കിടക്കേണ്ടി വന്നത്.

അന്ന് 22 വയസ്സുണ്ടായിരുന്ന സാംഗ് കുറ്റ സമ്മതം നടത്തിയെന്ന് പോലീസ് റെക്കോര്‍ഡില്‍ എഴുതി ചേര്‍ത്തു. 23 വര്‍ഷങ്ങള്‍ക്കു ശേഷം 2017-ലാണ് തന്റെ കേസ് റീ ഓപ്പണ്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സാംഗ് യുഹുവാന്‍ ജിയാംഗ്സി ഹയര്‍ പ്യൂപ്പിള്‍ കോര്‍ട്ടില്‍ ഹര്‍ജി നല്‍കിയത്.

താന്‍ നിരപരാധിയാണെന്നും അന്ന് പോലീസ് സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് കുറ്റം അടിച്ചേല്‍പ്പിച്ചതാണെന്നും സാംഗ് നല്‍കിയ ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. ഇതോടെയാണ് കേസ് പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ സാംഗ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതോടെ സാംഗിനെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് ജിയാംഗ്സി കോടതി ഉത്തരവിടുകയായിരുന്നു.

ഇതോടൊപ്പം അന്യായമായി ഒരു നിരപരാധിയെ 9778 ദിവസം ജയിലില്‍ അടച്ചതിന് നഷ്ടപരിഹാരമായി ഏകദേശം ഇന്ത്യന്‍ രൂപയായ അഞ്ചുകോടി രൂപയ്ക്കു സമാനമായി തുക നല്‍കാനും കോടതി ഉത്തരവിട്ടു.