പാക്കിസ്ഥാനിലെ മതനിയമം മാറ്റണം: അസിയ ബീബി

പാക്കിസ്ഥാനിലെ മതനിയമം മാറ്റണം: അസിയ ബീബി

Breaking News Global

പാക്കിസ്ഥാനിലെ മതനിയമം മാറ്റണം: അസിയ ബീബി
ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ മതനിന്ദാ നിയമം മാറ്റി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണണെന്ന് അസിയ ബീബി പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടു.

അന്തര്‍ദ്ദേശീയ കത്തോലിക്കാ സംഘടനയായ ‘ചര്‍ച്ച് ഇന്‍ നീഡ്’മായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മതനിന്ദാ നിയമത്തിന്റെ ഇരയായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസിയാ ബീബി അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജയില്‍ മോചിതയായി. ഇപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്.

ബന്ദികളാക്കപ്പെട്ട് മതംമാറ്റി, നിര്‍ബന്ധിത വിവാഹത്തിനു നിര്‍ബന്ധിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളെക്കുറിച്ച് അസിയാ ബീബി ഓര്‍പ്പിക്കുകയുണ്ടായി.

മതനിന്ദാ നിയമത്തിലെ ‘ദൈവദൂഷണക്കുറ്റം’ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനില്‍ വേട്ടയാടുകയാണ്. ഈ നിയമം ഉപയോഗിച്ചാണ് 2009-മുതല്‍ 2018 വരെ അസിയാബീബിയെ ജയിലില്‍ അടച്ചത്. ഈ വകുപ്പ് ദുരുപയോഗിക്കപ്പെട്ടതായി അസിയാ ബീബി ചൂണ്ടിക്കാട്ടി.

ഈ നിയമത്തിന്റെ ഇരയായതിനാല്‍ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടു. കഷ്ടതയുടെ അനുഭവങ്ങളിലൂടെ കടന്നുപോയി.

ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ഏതു വിധത്തിലുള്ള ദുരുപയോഗവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഈ നിയമം മാറ്റുകതന്നെ വേണം അസിയ പറഞ്ഞു.