സവാളയില്‍ കാണുന്ന കറുപ്പ് വലിയ അപകടകാരി

സവാളയില്‍ കാണുന്ന കറുപ്പ് വലിയ അപകടകാരി

Health

സവാളയില്‍ കാണുന്ന കറുപ്പ് വലിയ അപകടകാരി
നമ്മുടെ നിത്യ ഭക്ഷണത്തിലെ അതിപ്രധാനമായ ഒരു പച്ചക്കറി സാധനമാണ് സവാള.

കടകളില്‍നിന്നും നാം സവാള വാങ്ങിക്കുമ്പോള്‍ വില മാത്രമേ ചോദിക്കാറുള്ളു. എന്നാല്‍ സവാളയുടെ ഗുണനിലവാരം ചിലപ്പോള്‍ പരിശോധിക്കാറില്ല. ചില സവാളകളില്‍ കറുത്തനിറം കാണാറുണ്ട്. പുറംതൊലി കളഞ്ഞാലും ഉള്ളില്‍ ഈ കറുപ്പ് നിറം കാണാറുണ്ട്.

ചെറിയ എന്തെങ്കിലും കറയായിരിക്കുമെന്നു കരുതി നമ്മളില്‍ പലരും അതു കഴുകി വൃത്തിയാക്കാറാണ് പതിവ്. എന്നാല്‍ അത്ര നിസ്സാരമായി കാണരുത് ഈ കറുപ്പ്. ഇതൊരുതരം ഫംഗസാണ്.

ഇത് ഏറെ അപകടകാരിയാണ് അഫ്ലോ ടോസ്കി എന്നാണ് ഈ ഫംഗസിനെ വിളിക്കുന്നത്. കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ഈ ഫംഗസ് കാരണമാകുമെന്നാണ് ഗവേഷണങ്ങളില്‍ വ്യക്തമാകുന്നത്.

നിരവധി ഔഷധഗുണങ്ങളുള്ള സവാള കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനു സഹായമാകുന്നു.