കണ്ണടയും കോവിഡിനെ പ്രതിരോധിക്കുമെന്നു പഠനം

കണ്ണടയും കോവിഡിനെ പ്രതിരോധിക്കുമെന്നു പഠനം

Breaking News Health

കണ്ണടയും കോവിഡിനെ പ്രതിരോധിക്കുമെന്നു പഠനം
ബീജിംങ്: കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക്ക് മാത്രമല്ല കണ്ണടയ്ക്കും പ്രധാന പങ്കുണ്ടെന്നു ഗവേഷകര്‍ ‍.

കണ്ണട ധരിക്കുന്നതു മൂലം കുറച്ചു കൂടി സുരക്ഷ ലഭിക്കുമെന്നാണ് ചൈനയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കൊറോണ വൈറസ് ശരീര കോശങ്ങളില്‍ പ്രവേശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ-2 റിസപ്റ്ററുകള്‍ നേത്ര പ്രതലത്തില്‍ ധാരാളമുള്ളത് കണ്ണിലൂടെ വൈറസ് അകത്തു കടക്കാന്‍ വഴിയൊരുക്കുന്നു.

കോവിഡ് ബാധിതരില്‍ ഒന്നു മുതല്‍ 12 ശതമാനം വരെ രോഗികളില്‍ നേത്ര സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണട ധരിക്കുമ്പോള്‍ എപ്പോഴും കണ്ണില്‍ തൊടാനുള്ള പ്രവണത ഇല്ലാതാകുമെന്നും ഇതുമൂലം കൈകളില്‍ നിന്ന് കൊറോണ വൈറസ് കണ്ണുകളിലേക്ക് പകരാനുള്ള സാധ്യത ഇല്ലാതകുമെന്നും ഗവേഷകര്‍ പറയുന്നു.

സാധാരണ ഒരു വ്യക്തി മണിക്കൂറില്‍ പത്തു തവണയെങ്കിലും അറിയാതെ കണ്ണുകളില്‍ സ്പര്‍ശിക്കുന്നുണ്ടെന്നു കണക്കാക്കുന്നു. വൈറസ് ശരീത്തിനുള്ളില്‍ കടക്കാതിരിക്കാന്‍ വായും മൂക്കും മാത്രമല്ല കണ്ണും സംരക്ഷിക്കണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന ഉപദേശം.

ചൈനയിലെ സൈവയ്പോയില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ 276 രോഗികളാണ് പങ്കെടുത്തത്. കണ്ണട വയ്ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശതമാനമാണെങ്കില്‍ ധരിക്കാത്തവര്‍ക്ക് 31.5 ശതമാനമാണെന്നും കണ്ടെത്തി.