രാജ്യത്ത് ഈ വര്‍ഷം ചൂട് കനക്കും; കാലാവസ്ഥാ വകുപ്പ്
ന്യൂഡെല്‍ഹി: രാജ്യത്ത് ഈ വര്‍ഷം സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടുതലാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്.
മാര്‍ച്ച് മെയ് മാസങ്ങള്‍ക്കിടിയില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പടിഞ്ഞാറ് മുതല്‍ ഇന്ത്യയുടെ മദ്ധ്യഭാഗം വരെയും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും അടുത്ത മൂന്ന് മാസങ്ങളില്‍ ചൂട് വര്‍ദ്ധിക്കുമെന്നും താപനില സാധാരണയേക്കാള്‍ മുകളിലായിരിക്കുമെന്നും ഐഎംഡി പറയുന്നു.
മാര്‍ച്ചോടെ സാധാരണ മഴ പ്രതീക്ഷിക്കാം. പടക്കു പടിഞ്ഞാറന്‍ , മധ്യ ഇന്ത്യ, വടക്കു കിഴക്ക് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ സാധാരണയിലും മഴ കുറവായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

