ക്രിസ്ത്യാനികളും മുസ്ളീങ്ങളും അജ്ഞരായ ഹിന്ദുക്കളെന്ന് ആര്‍എസ്എസ്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകളും ഹിന്ദുക്കളാണെന്ന വ്യാഖ്യാനവുമായി രാജ്യത്തെ ജനവിഭഗങ്ങളെ നാലായി തിരിക്കാന്‍ ആര്‍ .എസ്.എസ്. ക്രിസ്ത്യാനികളെയും മുസ്ളിങ്ങളെയും മറ്റും പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ‘അഹിന്ദു’ എന്ന പ്രയോഗം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാര്‍ത്താ പോര്‍ട്ടലായ ‘ദിപ്രിന്റ്’ റിപ്പോര്‍ട്ടു ചെയ്തു.
അഭിമാനിയായ ഹിന്ദു, നിഷേധിയായ ഹിന്ദു, വിരോധിയായ ഹിന്ദുസ അജ്ഞാനിയായ ഹിന്ദു എന്നിങ്ങനെയാണ് തരംതിരിവ്. മറ്റു മതങ്ങളില്‍പ്പെട്ടവരെ അഹിന്ദുക്കള്‍ എന്നതിനു പകരം അജ്ഞാനിയായ ഹിന്ദു എന്നു വിളിക്കാനും ആര്‍ .എസ്.എസ്. തലവന്‍ മോഹന്‍ ഭഗവത്തിന്റെ നിര്‍ദ്ദേശം വന്നു.
ഹിന്ദു മതാചാരങ്ങള്‍ കൃത്യമായി പാലിച്ച് മതത്തെ ആഴത്തില്‍ മനസ്സിലാക്കുന്ന വ്യക്തിയാണ് അഭിമാനിയായ ഹിന്ദു. മതത്തിനു അകത്തുമല്ല പുറത്തുമല്ല എന്ന രീതിയില്‍ നിലകൊള്ളുന്നവര്‍ നിഷേധിയായ ഹിന്ദു. ഹിന്ദു മതത്തില്‍ ജനിച്ചെങ്കിലും മറ്റ് ഹിന്ദുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരാണ് വിരോധിയായ ഹിന്ദു.
ക്രിസ്ത്യന്‍ , ഇസ്ളാം മതവിഭാഗങ്ങളിലേക്ക് മാറിപ്പോയവരാണ് അജ്ഞാനിയായ ഹിന്ദു. മുസ്ളീം, പടിഞ്ഞാറന്‍ അധിനിവേശങ്ങള്‍ ഉണ്ടായി ചിലരെല്ലാം ഇസ്ളാം, ക്രൈസ്തവ മതങ്ങളിലേക്ക് മാറി, ആരാധനാ രീതികള്‍ വ്യത്യസ്തമായിരിക്കാം എന്നാല്‍ എല്ലാ ഭാരതീയനും ഹിന്ദു രീതിയിലാണ് ജീവിക്കേണ്ടത്.
ആര്‍ .എസ്.എസ്. മുതിര്‍ന്ന ഭാരവാഹി ദി പ്രിന്റിനോടു പറഞ്ഞു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

