“നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയും; പക്ഷെ ദൈവത്തിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല” സെലന്‍സ്കി
ക്വീവ്: “നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയുമത്രേ; പക്ഷം ദൈവത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല”. യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ വാക്കുകളാണിത്.
റഷ്യന്‍ സേനയുടെ ആക്രമണത്തിന്റെ എട്ടാം ദിനമായ വ്യാഴാഴ്ച റഷ്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ യുക്രേനിയന്‍ നഗരമായ ഖേരിസണ് റഷ്യ കീഴ്പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോഴായിരുന്നു സെലന്‍സ്കിയുടെ ഈ പ്രതികരണം.
റഷ്യയുടെ ആക്രമണത്തില്‍ നിരവധി ആരാധനാലയങ്ങളും കെട്ടിടങ്ങളും തകര്‍ന്നു വീണിരുന്നു. “ഞങ്ങള്‍ ഓരോ വീടുകളും ചെറിയ തെരുവുകളും ചെറിയ നഗരങ്ങളും ഇനിയും പുതുക്കി പണിയും” സെലന്‍സ്കി പറഞ്ഞു.
സെലന്‍സ്കിയുടെ മാതാപിതാക്കള്‍ യഹൂദ വംശജരാണ്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്സ്ആപ്പ് 00919895464665 ***