തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു

Asia Breaking News Top News

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു
ദുഷാന്‍ബി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന രണ്ടു യുവ മിഷണറിമാരെ പോലീസ് അറസ്റ്റു ചെയ്തു അയല്‍ രാജ്യക്കാരായ ഇരുവരും 3 വര്‍ഷമായി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് തജിക്കിസ്ഥാനില്‍ കോളേജ് പഠനത്തോടൊപ്പം മിഷണറിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ജൂണ്‍ 11ന് ഇരുവരും തങ്ങളുടെ അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിനിടയില്‍ പരീക്ഷാ ഹോളിലേക്കു കടന്നുവന്ന പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു സാധന സാമഗ്രികളും പിടിച്ചെടുത്തു.

48 മണിക്കൂറിനുള്ളില്‍ ഇരുവരുടെയും താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ ‍, ചര്‍ച്ച് സ്ഥാപനത്തെക്കുറിച്ചും, ക്രിസ്തു ശിഷ്യത്വത്തെക്കുറിച്ചുമൊക്കെയുള്ള പുസ്തകങ്ങളും പിടിച്ചെടുക്കുകയുണ്ടായി. ഇരുവരും രണ്ടു വര്‍ഷമായി തജിക്കിസ്ഥാനില്‍ താമസിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ഇരുവരെയും അറസ്റ്റു ചെയ്ത് റിമാന്റിലടച്ചിരുന്നു.

ജൂണ്‍ 18-ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജി ഇരുവര്‍ക്കും 340 ഡോളര്‍ പിഴ വിധിക്കുകയും രാജ്യം വിട്ടുപോകാനുള്ള അനുമതിയും നല്‍കി. ഇരുവരും ഒരു പാസ്റ്റര്‍ക്കൊപ്പം സഭാ ആരാധന നടത്തുകയും, സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ്.

യുവ മിഷണറിമാര്‍ പരിശുദ്ധാത്മാവില്‍ ശക്തമായി സുവിശേഷത്തിന്റെ കാവലായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന് സഭാ പാസ്റ്റര്‍ പറഞ്ഞു. അനുമതി കൂടാതെ തജിക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക നിരോധനങ്ങളുണ്ട്. 96 ശതമാനത്തോളം ഇസ്ളാം മതക്കാരാണ്. വെറും 1.6 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍.