സഭാ ഹാൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ ആക്രമിച്ച്
ജാബുവ അലിരാജ്പ്പൂർ : മധ്യപ്രദേശിലെ ജാബുവ അലിരാജ്പ്പൂർ ഗ്രാമത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കൈലാഷ് ചൗഹാൻ കുടുംബമായി താമസിക്കുന്ന ഭവനത്തോട് ചേർന്ന് പ്രാർത്ഥനകൾ നടത്തി വന്ന സഭാ ഹാൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഡിസംബർ 23 ചൊവ്വാഴ്ച്ച ആക്രമിച്ച് സഭയിലെ സംഗീത ഉപകരണങ്ങളും, സൗണ്ട് സിസ്റ്റവും മറ്റ് സാധനങ്ങളും തകർത്ത് നാശ നഷ്ടങ്ങൾ വരുത്തി.
സംഭവം നടക്കുമ്പോൾ കർത്തൃദാസനും കുടുംബവും ഭവന സന്ദർശനത്തിന് വേണ്ടി പുറത്ത് പോയിരുന്നു.
അപ്പോൾ ഒറ്റക്ക് ഭവനത്തിൽ ഉണ്ടായിരുന്ന കർത്തൃദാസന്റെ ഇളയ സഹോദരന്റെ മകനെ ഭീഷണിപ്പെടുത്തി സഭാ ഹാളിന്റെ താക്കോൽ ബലമായി വാങ്ങിയാണ് സഭാ ഹാളിൽ നാശ നഷ്ടങ്ങൾ വരുത്തിയത്. പിന്നീട് പോലീസ് സ്ഥലത്ത് എത്തി കേസ് എടുത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദൈവജനം മധ്യപ്രദേശിലെ ദൈവ സഭകളെ ഓർത്ത് പ്രാർത്ഥിക്കുക.

