ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല

ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല

Breaking News India

ഉത്തര്‍ഖണ്ഡിലെ132 ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല
ഉത്തരകാശി: ഇന്ത്യയിലെ 132 ഗ്രാമങ്ങളില്‍ അടുത്ത കാലത്തായി പെണ്‍കുഞ്ഞുങ്ങള്‍ ഒന്നും ജനിക്കുന്നില്ല.

അമ്പരപ്പോടെ ഭരണകൂടം ഇതിന്റെ കാരണങ്ങള്‍ തേടുന്നു. ഉത്തരഖണ്ഡിലെ ഉത്തര കാശി ജില്ലയിലാണ് ഈ പ്രതിഭാസം. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പെയ്നുമായി കേന്ദ്ര സര്‍ക്കാര്‍ വീടുതോറും കയറി ഇറങ്ങുമ്പോഴാണ് പെണ്‍കുട്ടികള്‍ ജനിക്കാത്ത ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് 216 കുട്ടികളാണ് ഈ 132 ഗ്രാമങ്ങളിലായി മൂന്നു വര്‍ഷത്തിനിടയില്‍ ജനിച്ചത്. ഇതില്‍ ഒറ്റ പെണ്‍കുഞ്ഞുപോലുമില്ല. ജില്ലാ ഭരണകൂടത്തിനുപോലും ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍വ്വേകള്‍ തുടരുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് ഡോ. ആള്‍ഷ് ചൌഹാന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ആശ വര്‍ക്കര്‍മാരുടെ യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു.