കാണ്ഡമല്‍ കലാപം: ക്രിസ്ത്യന്‍ നിരപരാധിക്ക് 10 വര്‍ഷത്തിനുശേഷം ജാമ്യം

കാണ്ഡമല്‍ കലാപം: ക്രിസ്ത്യന്‍ നിരപരാധിക്ക് 10 വര്‍ഷത്തിനുശേഷം ജാമ്യം

Breaking News India

കാണ്ഡമല്‍ കലാപം: ക്രിസ്ത്യന്‍ നിരപരാധിക്ക് 10 വര്‍ഷത്തിനുശേഷം ജാമ്യം
ഭുനേശ്വര്‍ ‍: 2008 ഓഗസ്റ്റില്‍ ഒഡീഷയിലെ കാണ്ഡമലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ നിഗൂഢ കൊലപാതകത്തില്‍ പങ്ക് ആരോപിച്ച് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ച 7 ക്രൈസ്തവരില്‍ രണ്ടാമത്തെ ആളായ ബിജയ്കുമാര്‍ സാന്‍സേത്തിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

ഇതേ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം രണ്ടായി. മറ്റു മൂന്നു പേരുടെ ജാമ്യം കോടതി പരിഗണയിലുണ്ട്. മെയ് 9-നു ഗോര്‍നാഥ് തലാന്‍ സേത്തിന് ജാമ്യം അനുവദിച്ചിരുന്ന കട്ടക് ഭുവനേശ്വര്‍ അതിരൂപതയുടെയും ഹ്യൂമന്‍ റൈറ്റ്സലോ നെറ്റ് വര്‍ക്കിന്റെയും പരിശ്രമമാണ് ജാമ്യത്തിലേക്കു വഴി തെളിയിച്ചത്.

സ്വാമിയുടെ വധത്തില്‍ നിരപരാധികളായ ക്രൈസ്തവരെ കാണ്ഡമലില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കൊട്ടഗഡ ഗ്രാമത്തില്‍നിന്നും അറസ്റ്റു ചെയ്തത്. ഭാസ്ക്കര്‍ സുനാമജി, മുണ്ഡബഡാമജി, ദുര്‍ജോ സുനാമജദി, സനാതന്‍ ബണ്ഡാമജി ബുദ്ധദേവ് നായക് എന്നിവരെയാണ് ജയിലില്‍ കഴിയുന്ന മറ്റുള്ളവര്‍ ‍.

ഇതില്‍ ബുദ്ധി മാന്ദ്യമുള്ളയാളും ജയിലില്‍ കഴിയുന്നുണ്ട്. കേസില്‍ പ്രതികളായവര്‍ എല്ലാവരും നിരപരാധികളാണെന്നും അവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വര്‍ഷങ്ങളായി പ്രാര്‍ത്ഥനകളും നിയമ പോരാട്ടങ്ങളും നടന്നു വരികയാണ്.