പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

Breaking News USA

പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്
ന്യുയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായത്ര പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നേക്കാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഓക്സിജന്‍ സിലിണ്ടറുമായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്നു നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോഡ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ അറിയിച്ചു.

രോഗപ്രതിരോധ നടപടികളില്‍ യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ല എന്ന് നേരത്തെതന്നെ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആഗോള വ്യാപകമായി 88000 വലിയ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യകതയാണ് പ്രതിദിനം ഇപ്പോഴുള്ളത്. ഇത് ഉയരുമെന്നാണ് ആശങ്ക.

ആരോഗ്യ രംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയമായ പ്രതിസന്ധികളിലേക്കാണ് കോവിഡ് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും ഗബ്രിയോസിസ് പറഞ്ഞു.