ഇന്ത്യയില്‍ 35 ശതമാനം കുട്ടികളുടെ ശ്വാസകോശ ആരോഗ്യം മോശമെന്ന് സര്‍വ്വേ
ന്യൂഡല്‍ഹി: ഇന്ത്യയിലെ 35 ശതമാനം വിദ്യാര്‍ത്ഥികളുടെയും ശ്വാസകോശ ആരോഗ്യം മോശമാണെന്ന് സര്‍വ്വേ. പരിസര മലിനീകരണമാണ് ഇതിനു പ്രധാന കാരണമായി സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്.
പ്രിലിമിനറി ലങ് ഹെല്‍ത്ത് സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേശീയ തലത്തിലുള്ള സര്‍വ്വെ നടന്നത്. ബ്രീത്ത് ബ്ളൂ 2015 ഭാഗമായിട്ടുള്ള സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍ . ഇതിനായി 9 മുതല്‍ 15 വയസുവരെയുള്ള 2000 കുട്ടികളിലാണ് സര്‍വ്വെ നടത്തിയത്. കഴിഞ്ഞ മൂന്നു മാസക്കാലമായി ബംഗളുരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ കേന്ദ്രങ്ങളിലാണ് സര്‍വ്വെ നടന്നത്.
അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ശ്വാസകോശ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന വിവിര ശേഖരണത്തിനാണ് സര്‍വ്വെ സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ 40 ശതമാനത്തോളം കുട്ടികള്‍ ശ്വസകോശ രോഗത്തിന് അടിമകളാണ്. ബംഗളുരുവില്‍ 36 ശതമാനവും കൊല്‍ക്കത്ത 35 ശതമാനവും മുംബൈ 27 ശതമാനവുമാണ്.

