ചിലിയില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി; അന്വേഷണവുമായി ഗവേഷകര്‍

ചിലിയില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി; അന്വേഷണവുമായി ഗവേഷകര്‍

Asia Breaking News Others

ചിലിയില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി; അന്വേഷണവുമായി ഗവേഷകര്‍

സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഖനിയില്‍ വന്‍ നിഗൂഢ ഗര്‍ത്തം രൂപപ്പെട്ടു.

കനേഡിയന്‍ കമ്പനിയായ ലുന്‍ഡിന്‍ മൈനിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് ദിവസങ്ങള്‍ പിന്നിടുന്തോറും വലുപ്പം വര്‍ദ്ധിക്കുന്ന ഈ ഗര്‍ത്തം കണ്ടെത്തിയത്. നിലവില്‍ 25 മീറ്റര്‍ വ്യാസമാണ് ഗര്‍ത്തത്തിനുള്ളത്.

അവധി ദിവസത്തിനുശേഷം ഖനിയില്‍ എത്തിയ തൊഴിലാളികളാണ് ഗര്‍ത്തം ആദ്യം കണ്ടത്. ഇതേത്തുടര്‍ന്ന് ജിയോളജി വകുപ്പിനെ വിവരം അറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു.

ഗര്‍ത്തത്തിന് ഏകദേശം 200 മീറ്റര്‍ ആഴമുണ്ടെന്നാണ് ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍ ‍. ഗര്‍ത്തത്തില്‍ പ്രത്യേകം വസ്തുക്കളുടെ സാന്നിദ്ധ്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡേവിഡ് മൊന്റെഗ്രോ പറഞ്ഞു.

എന്നാല്‍ ധാരാളം വെള്ളം ഗര്‍ത്തത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഖനി അടച്ചിട്ടിരിക്കുകയാണെന്ന് ലുന്‍ഡിന്‍ മൈനിംഗ് കമ്പനി അറിയിച്ചു.

ഖനിയില്‍ ഗര്‍ത്തം കണ്ടെത്തിയ ഉടന്‍തന്നെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപ പ്രദേശത്ത് ജനവാസ കേന്ദ്രങ്ങള്‍ ഇല്ല.

സംഭവ സ്ഥലത്ത് നിന്നും 600 മീറ്റര്‍ അകലെയാണ് ഒരു വീട് സ്ഥിതി ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.