ജയിലില്‍ കഴിയുന്ന സുഡാന്‍ പാസ്റ്റര്‍ക്ക് വധ ഭീഷണി

Breaking News Global Top News

ജയിലില്‍ കഴിയുന്ന സുഡാന്‍ പാസ്റ്റര്‍ക്ക് വധ ഭീഷണി
ജുബ: സുഡാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിനു ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് തീവ്രവാദികളുടെ വധഭീഷണി. തെക്കന്‍ സുഡാനിലെ വെസ്റ്റ് ഡാര്‍ഫര്‍ സ്വദേശിയായ പാസ്റ്റര്‍ ആദം ഹരോണ്‍ (37) നാണ് തീവ്രവാദികളുടെ വധഭീഷണി.

 

പാസ്റ്റര്‍ ആദം 2005-ല്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. പിന്നീട് ഇസ്ളാമിക തീവ്രവാദി സ്വാധീന മേഖലയില്‍ ഒരു രഹസ്യ സഭ സ്ഥാപിച്ച് കര്‍ത്താവിന്റെ വേല ചെയ്തുവരികയായിരുന്നു. 6 മാസം മുമ്പ് സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യാത്ര ചെയ്യുമ്പോള്‍ തോക്കുധാരികളായ പട്ടാളക്കാര്‍ ആദമിനെ പിടികൂടി ബാഗു പരിശോധിച്ചു ചോദ്യം ചെയ്തപ്പോള്‍ താന്‍ ഒരു പാസ്റ്ററാണെന്നു തന്റേടത്തോടെ സമ്മതിച്ചു.

 

തുടര്‍ന്നു അദ്ദേഹത്തിന് 365 പ്രാവശ്യം ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കി ജയിലില്‍ അടച്ചു. ഈ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഇസ്ളാമിക തീവ്രവാദികള്‍ പാസ്റ്റര്‍ക്ക് വധഭീഷണി മുഴക്കുകയാണ്. ഇസ്ളാം മതത്തിലേക്കു വന്നില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.