കോവിഡിന്റെ ഉറവിടം വൂഹാന്‍ എന്നതിനു തെളിവുകളുമായി ഗവേഷകര്‍

കോവിഡിന്റെ ഉറവിടം വൂഹാന്‍ എന്നതിനു തെളിവുകളുമായി ഗവേഷകര്‍

Asia Breaking News Global

കോവിഡിന്റെ ഉറവിടം വൂഹാന്‍ എന്നതിനു തെളിവുകളുമായി ഗവേഷകര്‍

കോവിഡ് മഹാമാരിയുടെ ഉറവിടം ചൈനയിലെ വൂഹാനിലെ മത്സ്യ വിപണിയാണെന്നുള്ള വാദങ്ങളെ പിന്‍തുണയ്ക്കുന്ന തെളിവുകളുമായി ഗവേഷകര്‍ ‍.

സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. വ്യത്യസ്ത പഠന രീതികള്‍ അവലംബിച്ചുള്ള രണ്ട് പഠനങ്ങളും കോവിഡിന്റെ ഉത്ഭവം വുഹാനിലെ ഹുവാനന്‍ മത്സ്യ മാര്‍ക്കറ്റാണെന്ന ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ആദ്യകാല കേസുകളുടെ ഭൂരിഭാഗവും യാങ്സി നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള മധ്യ വുഹാനിനടുത്താണ് റിപ്പോര്‍ട്ടു ചെയ്തത്. ഡിസംബര്‍ 20-നു മുമ്പ് കണ്ടെത്തിയ 8 കേസുകളും മാര്‍ക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവയാണെന്ന് ഒന്നാമത്തെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്മാത്ര വിശകലനം പഠന രീതിയിലൂടെ ആദ്യമായി കൊറോണ വൈറസ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് കടന്നത് എപ്പോഴാണെന്ന് രണ്ടാം പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനമനുസരിച്ച് രോഗം ആദ്യമായി മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്നത് 2019 നവംബര്‍ മാസത്തിലാണ്. ഇത് വൈറസിന്റെ ബി വകഭേദമാണ്.

ഹുവാനന്‍ മാര്‍ക്കറ്റുമായി നേരിട്ട് ബന്ധമുള്ള ആളുകളില്‍ മാത്രമാണ് ഗവേഷകര്‍ ബി വകഭേദം കണ്ടെത്തിയത്. നവംബറിനു മുമ്പ് സാര്‍സ് കോവ് 2 മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയില്ലെന്നും പഠനത്തില്‍ പറയുന്നു.

2019 അവസാനത്തോടെ ഹുവനാന്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ച ജീവനുള്ള സസ്തനികളില്‍ സാര്‍സ് കോവ്2 വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായാണ് ഇരു പഠനങ്ങളും കണ്ടെത്തിയത്.

വുഹാനിലെ ലാബ് ചോര്‍ച്ച ഉള്‍പ്പെടെയുള്ള കോവിഡിന്റെ സാധ്യമായ എല്ലാ ഉത്ഭവങ്ങളെയും കുറിച്ച് ഗവേഷണം തുടരണമെന്ന ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതിനു ഒരു മാസത്തിനു ശേഷമാണ് ഈ രണ്ട് പിയര്‍ ‍-റിവ്യു പഠനങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ പഠനങ്ങള്‍ തള്ളിപ്പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.