മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇസ്ളാമിക ഭീകരതയില്‍നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇസ്ളാമിക ഭീകരതയില്‍നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു

Asia Breaking News Middle East

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇസ്ളാമിക ഭീകരതയില്‍നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു

ഫ്ളോറിഡ്: ലോകമെമ്പാടും പ്രത്യോകിച്ച് മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യം താനും തന്റെ സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളും മനസ്സിലാക്കിയിട്ടുണ്ടെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

യു.എസില്‍ ഫ്ളോറിഡയില്‍ 70 സുവിശേഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിവരം അറിയിച്ചു. മാത്രമല്ല ക്രിസ്ത്യാനികളെ പ്രതിരോധിക്കാന്‍ യഹൂദ രാഷ്ട്രം അതിന്റെ ശക്തി , ബുദ്ധി, സ്വാധീനം എന്നിവ ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

മദ്ധ്യപൂര്‍വ്വേഷ്യയിലും സിറിയയിലും, ലെബനോനിലും, നൈജീരിയായിലും, തുര്‍ക്കിയിലും അതിനപ്പുറവും ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം വിശദീകരിച്ചു.

സുന്നിയും ഷിയായും ഉള്‍പ്പെടുന്ന തീവ്ര ഇസ്ളാമിസത്തിന്റെ ശക്തികള്‍ യിസ്രായേലിന്റെയും യഹൂദ ജനതയുടെയും മാത്രമല്ല, ക്രിസ്ത്യാനികളുടെയും ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഹാംബീച്ചിലെ ലാഗോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്വകാര്യമായി നല്‍കിയ വാഗ്ദാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്ളോറിഡയിലും പ്രസിഡന്റ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ് ഡെത്ത്, മറ്റ് മുതിര്‍ന്ന യു.എസ്. ഭരണകൂട ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ നെതന്യാഹു ഒരാഴ്ച സന്ദര്‍ശനം കഴിഞ്ഞ് യിസ്രായേലിലേക്ക് മടങ്ങി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.