വിചിത്ര രോഗമുള്ള ബാലനെ ഗണപതിയുടെ അവതാരമാക്കി വണങ്ങുന്നു

Breaking News India Top News

വിചിത്ര രോഗമുള്ള ബാലനെ ഗണപതിയുടെ അവതാരമാക്കി വണങ്ങുന്നു
ജലന്തര്‍ ‍: പ്രാണ്‍ഷു എന്ന 6 വയസ്സുകാരന്‍ ജനിച്ചപ്പോഴേ വിചിത്രമായ ആകൃതിയിലുള്ള ശരീര പ്രകൃതിയോടുകൂടിയായിരുന്നു.

വലിയ തല, വീതിയുള്ള നെറ്റി, ചെറിയ കണ്ണുകള്‍ ‍, കാണാന്‍ ഭംഗിയില്ലാത്ത ശോഷിച്ച ശരീര പ്രകൃതി.

പക്ഷെ ഇന്ന് അവനെ വീട്ടുകാരും നാട്ടുകാരുമൊക്കെ വണങ്ങുകയാണ്. ഗണപതിയുടെ പുനരവതാരമെന്ന് വീട്ടുകാര്‍ പറഞ്ഞു പരത്തി. ഇതുകേട്ട നാട്ടുകാര്‍ അടങ്ങിയിരുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായി “ദൈവത്തെ കണ്ടുമുട്ടിയെന്ന്” അവകാശപ്പെട്ടുകൊണ്ട്

പ്രാണ്‍ഷുവിന്റെ മുന്നില്‍ പൂജാ വസ്തുക്കളും, പണവുമൊക്കെ ഇട്ടുകൊണ്ട് വണങ്ങുകയാണ്.

പഞ്ചാബിലെ ജലന്തറിലാണ് ഈ ദുരാചാരം നടമാടുന്നത്.

എല്ലാ വ്യാഴാഴ്ചകളിലും പ്രാണ്‍ഷു തന്റെ ഭക്തര്‍ക്കു വേണ്ടി മുഖം കാണിക്കുന്നു. വീടിനു അടുത്തുള്ള ഒരു മോസ്ക്കിനു സമീപമാണ് ദര്‍ശനം നല്‍കാനായി ഇരിക്കുന്നത്. അച്ഛന്‍ കമലേഷ് മകനെ കുളിച്ചൊരുക്കി എടുത്തുകൊണ്ടുപോയി ഭക്തര്‍ കാണേണ്ടതിനായി പ്രത്യേക സ്ഥലത്ത് ഇരുത്തുന്നു. തങ്ങളുടെ പ്രശ്നങ്ങളും വ്യാധികളും മാറാനായി കുട്ടികള്‍തൊട്ടു മുതിര്‍ന്നവര്‍ വരെയാണ് ഈ പുനരവതാരത്തെ സന്ദര്‍ശിക്കുന്നത്. പ്രാണ്‍ഷുവിന്റെ അദ്ധ്യാപകര്‍ വരെ പ്രസാദത്തിനായി ക്യൂ നില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും പ്രാണ്‍ഷുവിന്റെ കുടുംബത്തിന്റെ വരുമാനം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ വിളര്‍ച്ചാ രോഗമെന്ന് സ്ഥിരീകരിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.