നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ തിരിച്ചറിയുക

Breaking News Health Top News

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ തിരിച്ചറിയുക
ഹൃദയാഘാതം ഇന്നു ലോകത്ത് വര്‍ദ്ധിച്ചു വരികയാണ്.

ഭക്ഷണക്രമവും തെറ്റായ ജീവിത ശൈലിയുമാണ് പ്രധാന കാരണം.

പലപ്പോഴും ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ മൂലമുള്ള നെഞ്ചു വേദന ഹൃദയാഘാതമായി പലരും തെറ്റിദ്ധരിച്ചേക്കാം. അതുപോലെതന്നെ തിരിച്ചും സംഭവിച്ചേക്കാം. ഇതു തിരിച്ചറിയുവാന്‍ കഴിയാത്തതാണ് പല അപകടങ്ങള്‍ക്കും പ്രധാന കാരണം.

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയാം? ഇത് ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥതകളിലൂടെ മനസ്സിലാക്കാം.
1. നെഞ്ചു വേദനയ്ക്കൊപ്പം ശ്വാസം മുട്ടലും ശ്വസമെടുക്കാന്‍ കഴിയാത്ത അവസ്ഥയും ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണ്.
2. നെഞ്ചെരിച്ചില്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും വേദനയ്ക്കും ശ്വാസം മുട്ടലോ ശ്വാസതടസ്സമോ ഉണ്ടാകില്ല.
3. ഹൃദയാഘാതത്തിന്‍റെ സമയത്ത് വയര്‍ വീര്‍ത്തു വരുന്നതുപോലെയോ തികട്ടി വരുന്നതു മൂലമോ ഉള്ള അസ്വസ്ഥതകള്‍ ഉണ്ടാവില്ല. ഇത് നെഞ്ചെരിച്ചിലിന്‍റെ മാത്രം ലക്ഷണങ്ങളാണ്.
4. ശ്വസനം മൂലമുള്ള അസ്വസ്ഥതകളും വയറു വീര്‍ത്തുകെട്ടി നില്‍ക്കുന്ന അവസ്ഥയും നെഞ്ചെരിച്ചിലിന്‍റെ ലക്ഷണങ്ങളാണ്.

5. ഹൃദയാഘാതം ഒരു രോഗവും നെഞ്ചെരിച്ചില്‍ ഒരു ലക്ഷണവുമാണ്.

നെഞ്ചെരിച്ചിലിനു ഹൃദയാഘാതവുമായി യാതൊരു ബന്ധവുമില്ലായെന്നു വൈദ്യശാസ്ത്രം പറയുന്നു.

Leave a Reply

Your email address will not be published.