ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

Breaking News Health

ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍
ജീവിതശൈലിയും, ആനാരോഗ്യകരമായ ഭക്ഷണ ക്രമവും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രവം സ്ത്രീകളില്‍ നിസ്സാരമായി കാണരുത്. ഇത് ഒരു പക്ഷേ ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായേക്കാം. ലൈംഗികബന്ധ സമയത്ത് ശക്തമായ വേദന അനുഭവപ്പെടുന്നതു സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണമാണ്.

 

എപ്പോഴും സന്ധികളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ കാണുക. മൂത്ര തടസ്സം അനുഭവപ്പെടുന്നുവെങ്കില്‍ എത്രയും പെട്ടന്ന് ചികിത്സ തേടുക. ആര്‍ത്തവ ദിവസങ്ങളില്‍ ശക്തമായ ബ്ലീഡിങ് ഏഴു ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 

ശരീരത്തിന്റെ ഭാരം പെട്ടന്നു കുറയുന്നതായി തോന്നിയാല്‍ എത്രയും വേഗത്തില്‍ വൈദ്യ സഹായം തേടുക. കാല്‍വേദന സാധാരണമാണെങ്കിലും നടക്കാന്‍ കഴിയാത്ത തരത്തിലുള്ള കാല്‍ വേദനയെ അവഗണിക്കാതെ കഴിവതും വൈദ്യ സഹായം തേടുക.

അതുപോലെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലാതെ ശരീരത്തിനു ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ഇതിനും ഒരു ഡോക്ടറെ സമീപിക്കുക.

Leave a Reply

Your email address will not be published.