കാലാവസ്ഥാ വ്യതിയാനം; 90 ലക്ഷം അകാലമരണമുണ്ടാകുമെന്നു ലോകാരോഗ്യ സംഘടന
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രതിവര്‍ഷം രണ്ടരലക്ഷം ജനങ്ങള്‍ അകാല മരണത്തിനു കീഴടങ്ങുമെന്നും നൂറ്റാണ്ടിന്റെ അവസാനത്തോടെ 90 ലക്ഷം പേര്‍ അകാല മരണത്തെ നേരിടേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
പ്രമുഖ ഗവേഷകരും വിദഗ്ദ്ധരും വിവിധ സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങിയ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് മാനവരാശിക്ക് വിനയാകുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.
ലോകത്താകമാനം 360 കോടി ജനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. സമ്പന്ന രാജ്യമെന്നോ, മധ്യവര്‍ഗ്ഗ രാജ്യമെന്നോ വേര്‍തിരിവില്ലാതെയാകും ദുരന്തങ്ങള്‍ സംഭവിക്കുക.
ദരിദ്രര്‍ , മുതിര്‍ന്നവര്‍ , സ്ത്രീകള്‍ , കുട്ടികള്‍ , ആദിവാസി ഗോത്ര വിഭാഗങ്ങള്‍ , തൊഴിലാളികള്‍ എന്നിവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഭാവിയില്‍ വന്നു ചേരും.
മലേറിയ, ഉഷ്ണ തരംഗം, പോഷകാഹാരക്കുറവ്, വയറിളക്കം, കടലാക്രമണം എന്നിവയുടെ ഫലമായി 2030-നു മുമ്പ് രണ്ടര ലക്ഷം പേര്‍ അധികമായി മരണത്തിനു കീഴടങ്ങുമെന്ന് 2014-ല്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നതും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

