തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

Breaking News India Kerala

തീപിടുത്തം തുടര്‍ക്കഥ; ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചു വിളിച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയായതോടെ വാഹനങ്ങള്‍ തിരിച്ചു വിളിക്കണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.

തീപിടുത്തമുണ്ടായ വാഹനങ്ങളുടെ മുഴുവന്‍ ബാച്ചും സ്വമേധയാ തിരിച്ചു വിളിക്കണണെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന് അന്തരീക്ഷ താപനില ആയിരിക്കാം വാഹനങ്ങള്‍ തുടര്‍ച്ചയായി തീപിടിക്കാന്‍ കാരണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

ഇലക്ട്രിക് വാഹന വിപണിക്കായി രാജ്യത്ത് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ആഴ്ച നാസിക്കില്‍ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിള്‍സ് പുറത്തിറക്കിയ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു.

സംഭവത്തിന്റെ മൂലകാരണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും കണ്ടെത്തലുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ തുടര്‍ച്ചയായി തീപിടിക്കുന്ന സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരും അന്വേഷണം നടത്തി വരികയാണ്.