പാസ്റ്റര്‍ 40 ദിവസത്തിനുശേഷം ജയില്‍ മോചിതനായി

പാസ്റ്റര്‍ 40 ദിവസത്തിനുശേഷം ജയില്‍ മോചിതനായി

Breaking News Middle East

പലസ്തീന്‍ പാസ്റ്റര്‍ 40 ദിവസത്തിനുശേഷം ജയില്‍ മോചിതനായി

ബേത്ലഹേം: 40 ദിവസമായി പലസ്തീനില്‍ തടവില്‍ കഴിഞ്ഞിരുന്ന പലസ്റ്റീന്‍ ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ക്ക് കോടതി മോചനം അനുവദിച്ചു.

ബേത്ലഹേമിലെ ബേയ്റ്റ് അല്‍ ലിഖ (ഹൌസ് ഓഫ് എന്‍കൌണ്ടര്‍ ‍) മിനിസ്ട്രിയുടെ നേതാവായ പാസ്റ്റര്‍ ജോണി ഷഹവാനിനാണ് മോചനം ലഭിച്ചത്.

പാസ്റ്റര്‍ ജോണി ബേയ്റ്റ് ജാല നഗരത്തില്‍ സുവിശേഷ പ്രവര്‍ത്തനവും മിഷന്‍ പ്രവര്‍ത്തനവും ചെയ്തു വരികയായിരുന്നു. ഇസ്രായേല്‍ മുന്‍ പാര്‍ലമെന്റ് അംഗവും റബ്ബിയുമായ യഹൂദ ഗ്ളിക്കിനെ സന്ദര്‍ശിച്ചതിന് മാര്‍ച്ച് 2-ന് പലസ്തീന്‍ അതോറിട്ടി അറസ്റ്റു ചെയ്യുകയായിരുന്നു.

യിസ്രായേലി പാര്‍ട്ടിയായ ലിക്വുഡ് പാര്‍ട്ടിയും റബ്ബിയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ സഭാ ചര്‍ച്ചും അടച്ചുപൂട്ടി. യഹൂദ തീവ്രവാദികളുമായി അടുപ്പം പുലര്‍ത്തി എന്ന കുറ്റത്തിനായിരുന്നു നടപടി. പാസ്റ്റര്‍ ജോണി ജയിലില്‍ 40 ദിവസം വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത്.

പലസ്തീനിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി ദൈവമക്കള്‍ പാസ്റ്റര്‍ ജോണിയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്തു വരികയായിരുന്നു.

പലസ്തീന്‍ അതോറിട്ടിയുടെ വാദങ്ങളെ പാസ്റ്റര്‍ ജോണിയും ക്രൈസ്തവരും നിഷേധിക്കുകയുണ്ടായി. യഹൂദ ഗ്ളിക്കിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ സെല്‍ഫി എടുക്കുക മാത്രമാണ് ഉണ്ടായതെന്നും വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.