ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു

ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു

Breaking News Middle East

ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് ഇറാനില്‍ 8 പേരെ അറസ്റ്റു ചെയ്തു
ടെഹ്റാന്‍ ‍: ഇറാനില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച 8 പേരെ പോലീസ് അറസ്റ്റു ചെയ്തു.

ജൂലൈ 1-ന് തെക്കു പടിഞ്ഞാറന്‍ നഗരമായ ബഷേറില്‍ വിശ്വാസികള്‍ താമസിക്കുന്ന വീടുകളില്‍ രാവിലെ 9 മണിയോടെ ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തിയാണ് വിശ്വാസികളെ അറസ്റ്റു ചെയ്തത്.

ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് സാം ഖോസ്രവി (36), മറിയം ഫലാഹി (35), സാസന്‍ യൊസ്രാവി (35), മാര്‍ജന്‍ ഫലാഹി (33), ഖാത്തൂന്‍ ഫത്തോല സാദേഹ് (61) എന്നിവരാണിവര്‍. കൂടാതെ പൂരിയ വെയ്മ (27), ഫത്തേമെ തലേബി (27), ഹബീബ് ഹെയ്ദരി (38) എന്നിവരാണ് മറ്റു മൂന്നുപേര്‍ ‍.

എല്ലാവരും ഈ അടുത്ത കാലത്ത് ക്രിസ്ത്യാനികളായവരാണ്. ഇറാനില്‍ മതംമാറി ക്രിസ്ത്യാനികളാകുന്നത് കുറ്റകരമാണ്. ഇവരുടെ വീടുകളില്‍നിന്നും ബൈബിളുകള്‍ ‍, ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ ‍, ലാപ്ടോപ്, ഫോണുകള്‍ ‍, തിരിച്ചറിയല്‍ രേഖകള്‍ ‍, ബാങ്ക് കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇന്റലിജന്റ് മിനിസ്ട്രി ഉദ്യോഗസ്ഥരാണ് അറസ്റ്റു ചെയ്തത്.