നൈജീരിയായില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 70 ക്രൈസ്തവര്‍

Breaking News Global Top News

നൈജീരിയായില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 70 ക്രൈസ്തവര്‍
പ്ളേട്ടോ: നൈജീരിയായില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മുസ്ളീങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം എഴുപതോളം വരും. പ്രമുഖ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാം ഒരു വശത്ത് ക്രൈസ്തവരെ ആക്രമിച്ചു കൊലപ്പെടുത്തുന്ന കണക്കുകളല്ല ഇത്.

 

മറിച്ച് ഇവിടത്തെ കന്നുകാലികളെ മേയ്ക്കുന്ന ഗോത്രത്തില്‍പ്പെട്ട മുസ്ളീങ്ങള്‍ കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം മാത്രമാണിത്. നൈജീരിയയിലെ സെന്‍ട്രല്‍ പ്ളേട്ടോ പ്രവിശ്യയില്‍ മാത്രം നടന്ന കൊലപാതകങ്ങളാണിത്. മെയ് 11-ന് റിയോണ്‍ മേഖലയില്‍ ഇവര്‍ 7 ക്രൈസ്തവരെ കൊലപ്പെടുത്തി.

 

മെയ് 2-ന് ഫോറോന്‍ നഗരത്തില്‍ 27 ക്രൈസ്തവരേയും അന്നുതന്നെ വാറ്റ് ഗ്രാമത്തില്‍ 17 പേരേയും, സക്കുപാങ്ങില്‍ 13 പേരെയും കൊലപ്പെടുത്തി. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ വേറെയും നടത്തിയിട്ടുണ്ട്.

 

കൊല്ലപ്പെട്ടവരില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്റര്‍ ലൂക്ക ഗൌണും ഉള്‍പ്പെടുന്നു. തദ്ദേശിയരായ ക്രൈസ്തവരുടെ കന്നുകാലികളെ മോഷ്ടിക്കുകയും വീടുകയറി വെടിവെച്ചും വെട്ടിയുമാണ് കൊലപ്പെടുത്തുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.