ഇറാനില്‍ 200 മുസ്ലീങ്ങള്‍ സ്നാനമേറ്റു, ഇതുവരെ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ 4 ലക്ഷം

Breaking News Middle East Top News

ഇറാനില്‍ 200 മുസ്ലീങ്ങള്‍ സ്നാനമേറ്റു, ഇതുവരെ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ 4 ലക്ഷം
ടെഹ്റാന്‍ ‍: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന മിഡ് ഈസ്റ്റിലെ ഇറാനില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്ന ആത്മാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

മിഡ്ഈസ്റ്റിലെ പ്രമുഖ ക്രൈസ്തവ മിഷന്‍ സംഘടനയായ ഏലാം മിനിസ്ട്രീസ് നല്‍കുന്ന റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനില്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട ആത്മാക്കള്‍ 200 പേരാണ്. ഇവര്‍ ഇറാന്‍കാരും, അഫ്ഗാനിസ്ഥാനില്‍നിന്നും അഭയാര്‍ത്ഥികളായി വന്നവരുമാണ്.

മിനിസ്ട്രിയുടെ ശക്തമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഇത്രയും പേര്‍ ജലത്തില്‍ സ്നാനപ്പെട്ടു ക്രിസ്തുവിനെ സ്വീകരിച്ചത്. മുസ്ലീങ്ങളുടെ ഇടയില്‍ പരസ്യമായും രഹസ്യമായും കടന്നു ചെന്ന് അവരുടെ ബുദ്ധിമുട്ടുകളില്‍ സഹായിച്ചും അവര്‍ക്ക് ആശ്വാസം പകരുന്നതിനോടൊപ്പം സുവിശേഷം ശക്തമായി പങ്കുവെച്ചും ദൈവവചനം അവര്‍ക്കു പകര്‍ന്നു നല്‍കുന്നതും മൂലമാണ് ഇത്രയും ആത്മാക്കളെ നേടുവാനായതെന്ന് ഏലാം മിനിസ്ട്രിയുടെ നേതാവ് പാസ്റ്റര്‍ മാര്‍ക്ക് ഹോവാര്‍ഡ് പറഞ്ഞു.

എട്ടോളം പേര്‍ഷ്യന്‍ ഭാഷകളില്‍നിന്നും കടന്നു വന്നവരാണിവര്‍ ‍.

ഇവര്‍ക്ക് ആദ്യം അവരുടെ ഭാഷകളില്‍ പുതിയ നിയമ വേദപുസ്തകം നല്‍കി അവരെ വചനത്തില്‍ ഉറപ്പിക്കുന്നു. പിന്നീട് പ്രാര്‍ത്ഥനകളിലേക്കും, കൂട്ടായ്മകളിലേക്കും കൊണ്ടുവരുന്നു.

20 വര്‍ഷങ്ങള്‍ക്കു മുമ്പ് 2000 മുതല്‍ 5000 വിശ്വാസികളാണ് കര്‍ത്താവിനെ സ്വീകരിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ പരിവര്‍ത്തനമാണ് നടന്നു വരുന്നത്.

3 ലക്ഷം മുതല്‍ 4 ലക്ഷം പേര്‍ വരെ പുതുതായി കര്‍ത്താവിനെ സ്വീകരിച്ചതായി കണക്കാക്കുന്നു. ഭൂരിപക്ഷം സഭകളും രഹസ്യ സങ്കേതങ്ങളിലാണ് ആരാധിച്ചു വരുന്നത്. ഇസ്ലാം മതത്തില്‍നിന്നും മതം മാറിയാല്‍ കടുത്ത ശിക്ഷയാണ് ഇറാനില്‍ ‍. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇതൊന്നും വകവെയ്ക്കാതെയാണ് ആത്മാക്കള്‍ കര്‍ത്താവിങ്കലേക്കു കടന്നു വരുന്നത്. ആരൊക്കെ എവിടെയൊക്കെ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നു, എത്ര പേര്‍ രക്ഷിക്കപ്പെട്ടു, എത്ര പേര്‍ സ്നാനമേറ്റു എന്നതിനൊന്നും വ്യക്തമായ കണക്കുകളില്ല. ഭരണകൂടത്തെ ഭയന്നും മതമൗലിക വാദികളെ പേടിച്ചും പലരും തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

എന്നാല്‍ 10 ലക്ഷം പേരെങ്കിലും കര്‍ത്താവിനെ സ്വീകരിച്ചിട്ടുണ്ടാവാമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.

2016 തീരുന്നതിനു മുമ്പായി 1 ലക്ഷം സമ്പൂര്‍ണ്ണ ബൈബിള്‍ അച്ചടിച്ചു വിതരണം ചെയ്യാനാണ് ഏലാം മിനിസ്ട്രി ലക്ഷ്യമിടുന്നതെന്ന് ഹൊവാര്‍ഡ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.