എഐ വിപ്ളവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടാകുന്ന അമിതമായ നിക്ഷേപവും മാറ്റങ്ങളും ലോക സാമ്പത്തിക വ്യവസ്ഥയെ വലിയൊരളവില്‍ എഐ വിപ്ളവം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കേന്ദ്ര സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ മുന്നറിയിപ്പ്.
ഇത് 2008-നേക്കാള്‍ വലിയൊരു തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ അമിതമായ കടന്നു കയറ്റം ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ഒരു സിസ്റ്റമിക് ഷോക്ക് സൃഷ്ടിക്കാന്‍ 10 മുതല്‍ 20 ശഥമാനം വരെ സാദ്ധ്യതയുണ്ട്.
ഇത് സംഭവിച്ചാല്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഡാറ്റാ എന്‍ട്രി, സമ്മറൈസേഷന്‍ തുടങ്ങിയ ലളിതമായ ജോലികള്‍ എഐ ഏറ്റെടുക്കുന്നതോടെ വൈറ്റ് കോളര്‍ തൊഴിലവസരങ്ങള്‍ വന്‍ തോതില്‍ കുറയും.
ഇത് ഇന്ത്യയേപ്പോലയുള്ള സേവന മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നു. മുന്‍ കാലങ്ങളില്‍ ജിഡിപി വളരുന്നതനുസരിച്ച് തൊഴിലവസരങ്ങളും വര്‍ദ്ധിക്കുമായിരുന്നു.
എന്നാല്‍ എഐയുടെ വരവോടെ ഉല്‍പ്പാദനം വര്‍ദ്ധിച്ചാലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

