നൈജീരിയായില്‍ വനിതാ ചാവേര്‍ ആക്രമണം: പാസ്റ്റര്‍ ഉള്‍പ്പെട 9 മരണം

Breaking News Top News

നൈജീരിയായില്‍ വനിതാ ചാവേര്‍ ആക്രമണം: പാസ്റ്റര്‍ ഉള്‍പ്പെട 9 മരണം
മെയ്ഡുഗുരി: നൈജീരിയായില്‍ രണ്ടു വ്യത്യസ്ത വനിതാ ചാവേര്‍ ബോംബു സ്ഫോടനത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.

വടക്കു കിഴക്കന്‍ നഗരമായ മെയ്ഡുഗുരി നഗരത്തില്‍ ബെക്കാഡിയ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു വന്നവരെ അഭയാര്‍ത്ഥികളായി പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പിനകത്തേക്കു അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച വനിതാ ചാവേര്‍ സ്വയം ബോംബു പൊട്ടിക്കുകയായിരുന്നു.

5 പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു.

ഇതില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ പാസ്റ്ററാണ് കൊല്ലപ്പെട്ടത്.

ക്യാമ്പിനുള്ളിലേക്ക് അക്രമിക്കു കടക്കുവാന്‍ പട്ടാളക്കാര്‍ അനുവാദം കൊടുക്കാത്തതിനാല്‍ കൂടുതല്‍ ആളപായമുണ്ടായില്ല.

അര മണിക്കൂറിനുശേഷം ഈ സ്ഥലത്തിനു ഒരു കിലോമീറ്റര്‍ അകലെ ഒരു ഗ്യാസ് സ്റ്റേഷനു സമീപം മറ്റൊരു വനിതാ ചാവേറും ബോംബു പൊട്ടിക്കുകയായിരുന്നു. ഇവിടെ 4 പേര്‍ മരിച്ചു. മൊത്തം 24 പേര്‍ക്ക് പരിക്കേറ്റതായി മിലിട്ടറി കേണല്‍ മുസ്തഫ അങ്ക പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആദ്യം ചാവേര്‍ ആക്രമണം നടത്തിയ അഭയാര്‍ത്ഥി ക്യാമ്പിനുള്ളില്‍ 16,000 പേരെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.