മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

Breaking News

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരു: ബി.ജെ.,പി. ഭരിക്കുന്ന ഉത്തര്‍പ്രദേശ്. ഹിമാചല്‍പ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാരും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

കലബുര്‍ഗിയിലും ബ്യാദരഹള്ളിയിലും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ബൊമ്മെ പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമ സഭയെ അറിയിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.