വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍
സ്വര്‍ണ്ണത്തിന്റെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ വെള്ളത്തെ സ്വര്‍ണ്ണമാക്കി മാറ്റി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ .
ജലത്തെ സ്വര്‍ണ്ണനിറമാക്കിമാറ്റിയ ഏതാനും നിമിഷങ്ങള്‍ മാത്രം ആയുസ്സുകണ്ട പരീക്ഷണഘട്ടത്തെക്കുറിച്ച് നേച്ചര്‍ എന്ന സയന്‍സ് മാസികയിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ശാസ്ത്രജ്ഞര്‍ സിറിഞ്ചില്‍ സോഡിയം, പൊട്ടാസ്യം മിശ്രലോഹം ദ്രവ രൂപത്തില്‍ നിറച്ച് അതില്‍ ഒരു കഷണം പതിയെ നീരാവിയിലേക്കു തുറന്നു കൊടുക്കുന്നു. തുടര്‍ന്ന് നീരാവി ജലകണത്തിനു ചുറ്റും ഉണ്ടായിരുന്ന നേര്‍ത്ത ഫിലിം പാളിയില്‍ സാന്ദ്രീകരിക്കുമ്പോള്‍ ലോഹത്തില്‍നിന്നുള്ള ഇലക്ട്രേണുകള്‍ വെള്ളത്തില്‍ ലയിക്കുന്നു.
അപ്പോള്‍ വെള്ളം സ്വര്‍ണ്ണ നിറമായി മാറും. അല്‍പ സെക്കന്റുകള്‍ മാത്രമാണ് ഈ പ്രതിഭാസം നീണ്ടു നില്‍ക്കുന്നത്.
അതേ സമയം സാധാരണ ഇത്തരം ലോഹ ഇതര വസ്തുക്കളിലെ പരീക്ഷണങ്ങളില്‍ ആവശ്യമായ ഉയര്‍ന്ന സമ്മര്‍ദ്ദം ഈ പരീക്ഷണത്തിനു വേണ്ടിവന്നില്ല.
പരീക്ഷണത്തില്‍ വെള്ളം ഏതാനും സെക്കണ്ടുകള്‍ മാത്രമാണ് സ്വര്‍ണ്ണത്തിന്റെ സവിശേഷതകള്‍ കാണിച്ചത്. ഇതിന്റെ പഠന റിപ്പോര്‍ട്ടാണ് നേച്ചറില്‍ വന്നത്.

