ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ വിതറണം ചെയ്തത് 2 ബില്യണ്‍ ബൈബിളുകള്‍

Breaking News Global India Top News

ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ വിതറണം ചെയ്തത് 2 ബില്യണ്‍ ബൈബിളുകള്‍
പ്രശസ്ത അന്താരാഷ്ട്ര ബൈബിള്‍ വിതരണ മിനിസ്ട്രിയായ ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ ഇതുവരെ 2 ബില്യണ്‍ (2 ലക്ഷം കോടി) ബൈബിളുകളും, പുതിയ നിയമവും വിതരണം ചെയ്തതായി പ്രസിഡന്റ് ഡോ. വില്യം ഇ.ജി. തോമസ്. ഗിഡിയന്‍സ് ഇന്റര്‍നാഷണലിന്റെ തുടക്കം, 1908 മുതലുള്ള കണക്കാണിത്.

 

1908 മുതല്‍ 2001 വരെയുള്ള 93 വര്‍ഷങ്ങളില്‍ ഒരു ബില്യണ്‍ ബൈബിളുകളും പുതിയ നിയമവും വിതരണം ചെയ്തു. തുടര്‍ന്നു 2002 മുതല്‍ 2015 വരെയുള്ള 14 വര്‍ഷത്തിനിടയില്‍ ഒരു ബില്യണ്‍ ബൈബിളുകളും പുതിയ നിയമവും വിതരണം ചെയ്തതായി ഡോ. വില്യം പറഞ്ഞു. പണം വാങ്ങാതെ ആത്മാക്കളെ നേടുന്ന ശുശ്രൂഷയാണ് മിനിസ്ട്രി ചെയ്തു വരുന്നത്.

 

വര്‍ഷങ്ങളായി ഇന്ത്യ, ബ്രസ്സീല്‍ ‍, ഏഷ്യയിലെ മറ്റു രാജ്യങ്ങളില്‍ 80 മില്യണ്‍ ബൈബിളുകള്‍ വിതരണം ചെയ്തു വരുന്നു. 200 രാഷ്ട്രങ്ങളിലായി 3 ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരാണ് ഈ ശുശ്രൂഷ ചെയ്യുന്നത്. എല്ലാ ദിവസവും ഒരു സെക്കന്റില്‍ രണ്ടു തിരുവചനം വീതം 90 ഭാഷകളിലായി ആത്മാക്കളുടെ കൈകളില്‍ എത്തിച്ചേരുന്നു. ദൈവത്തിന്റെ വചനം പരമാവധി ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ദി ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ മിനിസ്ട്രിയെന്നും പ്രസിഡന്റ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.