ക്രിസ്തുവിനെ സ്വീകരിച്ച അറബിക്കെതിരായി ചുമത്തിയ വ്യാജ കേസില്‍ വെറുതേവിട്ടു

ക്രിസ്തുവിനെ സ്വീകരിച്ച അറബിക്കെതിരായി ചുമത്തിയ വ്യാജ കേസില്‍ വെറുതേവിട്ടു

Breaking News Middle East Top News

സൌദിയില്‍ ക്രിസ്തുവിനെ സ്വീകരിച്ച അറബിക്കെതിരായി ചുമത്തിയ വ്യാജ കേസില്‍ വെറുതേവിട്ടു
ജിദ്ദ: സൌദി അറേബ്യയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായ അറബിയുടെ പേരില്‍ സഹോദരി ഭര്‍ത്താവ് നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ കേടതി വെറുതേ വിട്ടു.

സുരക്ഷാ കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുവാന്‍ സാധിക്കാത്ത വ്യക്തിയായ ഇദ്ദേഹത്തിനെതിരെ സഹോദരി ഭര്‍ത്താവ് നല്‍കിയ വ്യാജ മോഷണ ആരോപണത്തിന്മേല്‍ ജയിലില്‍ കിടക്കേണ്ടി വന്നതിനെത്തുടര്‍ന്നാണ് കോടതി നിരപരാധിയെന്നു കണ്ടെത്തി വെറുതേ വിട്ടത്.

ആരോപണ വിധേയനായ അറബി 2020-ല്‍ ഒരു റസ്റ്റോറന്റില്‍വച്ച് തന്റെ സഹോദരിയെയും മകനെയും സൌദി വിടാന്‍ സഹായിച്ചു എന്ന പേരിലും ഭര്‍ത്താവും അവരുടെ വീട്ടുകാരും കേസ് കൊടുത്തിരുന്നു. ഭാര്യയും മകനും ക്രിസ്ത്യാനിയായി എന്നറിഞ്ഞപ്പോഴാണ് അറബി കുടുംബം പണം കളവുപോയെന്ന കുറ്റം ചുമത്തി ഭാര്യയ്ക്കും മകനും ഭാര്യാ സഹോദരനും എതിരെ കേസു കൊടുത്തത്.

എന്നാല്‍ ഈ കേസില്‍ പണം അപഹരിക്കപ്പെട്ടു എന്നു തെളിയിക്കാന്‍ പരാതിക്കാരനു കഴിഞ്ഞില്ല. അതുകൊണ്ടാണ് വെറുതേ വിട്ടത്. എന്നാല്‍ ഇസ്ളാം മതം ഉപേക്ഷിച്ചു ക്രിസ്ത്യാനിയായി, മറ്റുള്ളവരെ ക്രിസ്ത്യാനിയാക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനില്‍ക്കുന്നുണ്ട്.

ഈ കേസുമായി മുന്നോട്ടു പോകാനാണ് എതിര്‍കക്ഷികളുടെ പദ്ധതി. സൌദിയില്‍ ഇസ്ളാം മതം വിടുന്നവര്‍ക്ക് വധശിക്ഷയുണ്ട്. എന്നാല്‍ ഈ അടുത്തകാലത്തൊന്നും ഇത്തരം ശിക്ഷവിധിക്കാന്‍ നടപടിയായിട്ടുമില്ല. എന്നിരുന്നാലും ക്രിസ്തുവിനെ സ്വീകരിച്ച ചിലര്‍ അവരുടെ കുടുംബക്കാരാല്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.

കേസും ശിക്ഷാവിധികളും ഈ ക്രൈസ്തവനെ പിന്തുടരുമെന്നതു ചീര്‍ച്ചയാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.