കോംഗോയില്‍ ഭീകരര്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി യുദ്ധത്തിനും അടിമകളായും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

കോംഗോയില്‍ ഭീകരര്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി യുദ്ധത്തിനും അടിമകളായും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

Africa Breaking News

കോംഗോയില്‍ ഭീകരര്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി യുദ്ധത്തിനും അടിമകളായും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

കിന്‍ഷാവ: ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ ഇസ്ളാമിക ഭീകര ഗ്രൂപ്പുകള്‍ ഭരണത്തിന്റെയും നശീകരണത്തിന്റെയും ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചതായും ക്രിസ്ത്യന്‍ സമൂഹങ്ങളില്‍നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി യുദ്ധത്തിനും ദുരുപയോഗത്തിനും ആയുധങ്ങളായി ഉപയോഗിക്കുന്നതായി ഒരു ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ളാമിക അഫിലിയേറ്റഡ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫേഴ്സ്, രാഷ്ട്രീയ ആധിപത്യത്തില്‍ പ്രമുഖരായ വിമത സേനയായ എ 23 എന്നിവരാണ് പ്രമുഖ തീവ്രവാദി സംഘടനകള്‍.

അവരുടെ ഗ്രമങ്ങളില്‍നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി ബാല സൈനികരായും തൊഴിലാളികളായും ലൈംഗിക അടിമകളായും ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധമാണ്.

ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം അവരെ തീവ്രവാദികള്‍ തങ്ങളുടെ താവളതേതിലേക്കു കൊണ്ടു പോകുന്നു.

ചില കുട്ടികളെ ഗ്രൂപ്പുകള്‍ക്കുവേണ്ടി പോരാടാനും കൊല്ലാനും പരിശീലിപ്പിക്കുന്നു. മറ്റു ചിലരെ അടിമപ്പണി ചെയ്യിപ്പിക്കുന്നു. എഡിഎഫ് പിടികൂടുന്ന എല്ലാ കുട്ടികളെയും ഇസ്ളാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ കൊല്ലുകയോ ചെയ്യുന്നു.

വിസമ്മതിക്കുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയോ കൊല്ലുകയോ ചെയ്യുന്നു. കുട്ടികള്‍ രക്ഷപെട്ടുവന്നാല്‍ വര്‍ഷങ്ങളോളം മാനസികവും വൈദ്യശാസ്ത്രപരവുമായ സഹായം ആവശ്യമായി വരുന്നു.

കിഴക്കന്‍ കോംഗോയിലെ ക്രിസ്ത്യനികളെ ഭപ്പെടുത്താനും ദുര്‍ബ്ബലപ്പെടുത്താനുമുള്ള ശ്രമത്തില്‍ കുട്ടികളാണ് ഭീകരരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.