ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു

ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു

Breaking News India

ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു
ഫരീദബാദ്: ഹരിയാനയില്‍ എജി ചര്‍ച്ചിന്റെ കോമ്പൌണ്ടില്‍ അതിക്രമിച്ചു കയറി വര്‍ഗ്ഗീയ വാദികള്‍ ഹിന്ദു വിഗ്രഹം പ്രതിഷ്ഠിച്ചു. ഫരീദബാദ് നഗരത്തിലെ ഗ്രേസ് അസ്സംബ്ളി ഓഫ് ഗോഡ് ചര്‍ച്ചിന്റെ മതില്‍ തകര്‍ത്ത് ചര്‍ച്ച് വളപ്പില്‍ കടന്നു വിഗ്രഹം സ്ഥാപിക്കുകയായിരുന്നു.

ജൂണ്‍ 21-ന് ഞായറാഴ്ചയായിരുന്നു സംഭവം. ഈ ലോക്ഡൌണ്‍ നിയന്ത്രണങ്ങളും നിയമങ്ങളും പ്രമാണിച്ച് ആരാധന നടന്നിരുന്നില്ല. അതിനാല്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ ഞായറാഴ്ച ഈ പണി നടന്നിരുന്നില്ല. ഈ സമയം പാസ്റ്റര്‍ വരുണ്‍ ഉള്‍പ്പെടെ രണ്ടു പാസ്റ്റര്‍മാര്‍ ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നു.

അപ്രതീക്ഷിതമായി ഒരു സംഘം ഹിന്ദുവര്‍ഗ്ഗീയവാദികളെത്തി മതില്‍ തകര്‍ത്ത് അകത്തു കയറിയശേഷം ഹിന്ദു വിഗ്രഹം പ്രതിഷ്ഠിക്കാന്‍ തുടങ്ങി. ഇതിനെ ചോദ്യം ചെയ്ത പാസ്റ്റര്‍മാരെ സംഘം അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കുകയുണ്ടായി. വിഗ്രഹം സ്ഥാപിച്ചശേഷം അക്രമികള്‍ പൂജയും നടത്തി.

ഈ ചര്‍ച്ച് ഹാള്‍ വരുന്നതിനു മുമ്പ് ഇവിടെ ഒരു ക്ഷേത്ര പൂജ നടന്നിരുന്നു എന്നായിരുന്നു ഇവരുടെ വാദഗതി. ഉടന്‍തന്നെ അസ്സംബ്ളീസ് ഓഫ് ഗോഡ് നോര്‍ത്ത് ഇന്‍ഡ്യയുടെ ചെയര്‍മാനും ഗ്രേസ് അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററുമായ ഇവാന്‍ പവാര്‍ ക്രൈസ്തവ നേതാക്കളുമായി ബന്ധപ്പെട്ട് പോലീസില്‍ വിവരം അറിയിച്ചു.

ഈ സമയം വര്‍ഗ്ഗീയ വാദികളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് ചര്‍ച്ച് സ്ഥാപിച്ചു എന്നു പറഞ്ഞായിരുന്നു പരാതി. പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഈ സ്ഥലത്തെക്കുറിച്ച് വിഗ്രഹം സ്ഥാപിച്ചവര്‍ അവകാശവാദം ഉന്നയിക്കുകയാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.