ആഗോള താപനം: മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിക്കുന്നു

Breaking News Global

ആഗോള താപനം: മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിക്കുന്നു
മിയാമി: ആഗോള താപനം ഭൂമിയെ നേരിട്ടു ബാധിച്ചു തുടങ്ങിയതായി നാസയുടെ മുന്നറിയിപ്പ്.

 

ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കത്തിന്റെ വേഗത വര്‍ദ്ധിച്ചു വരുന്നെന്നും ഈ നൂറ്റാണ്ട് പിന്നിടുമ്പോഴേക്കും പെസഫിക്കിലെ പല കുഞ്ഞു ദ്വീപുകളും കടലിനടിയിലാകുമെന്നും നാസായുടെ എര്‍ത്ത് സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ മിഖായേല്‍ ഫ്രെലിച്ച് അഭിപ്രായപ്പെടുന്നു.

 

നേരത്തേ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മഞ്ഞുരുക്കം ഉണ്ടാകുന്നത്. പ്രതിവര്‍ഷം 11.8 ലക്ഷം കോടി കിലോഗ്രാം മഞ്ഞുകട്ടയാണ് ഉരുകി കടലിലേക്ക് എത്തുന്നത്.

 

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇതിന്റെ വേഗത ഇനിയും വര്‍ദ്ധിക്കുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സമുദ്ര നിരപ്പ് 3 മീറ്റര്‍ വരെ ഉയരുമെന്നും നാസയിലെ ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published.