ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണ്; ഡൊണാള്‍ഡ് ട്രംപ്
ലോകമെമ്പാടും ക്രിസ്ത്യന്‍ മതം ആക്രമണ ഭീഷണി നേരിടുന്നതായും ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.
നൈജീരിയായെ ആശങ്കപ്പെടുത്തുന്ന രാജ്യമായും അദ്ദേഹം വിശേഷിപ്പിച്ചു.
മുസ്ളീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള ആക്രമണങ്ങള്‍ എടുത്തു പറഞ്ഞ ട്രംപ് നൈജീരിയായിലെ ക്രിസ്ത്യന്‍ സമൂഹത്തെ പീഢിപ്പിക്കുന്നതിന് തീവ്ര ഇസ്ളാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.
നൈജീരിയായില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്രവാദികളാണ്.
അതിനാല്‍ ഞാന്‍ നൈജീരിയായെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത് ഏറ്റവും കുറഞ്ഞ നടപടി മാത്രമാണ്.
നൈജീരിയായില്‍ സംഭവിക്കുന്നതുപോലെ ക്രിസ്ത്യാനികളോ ഏതെങ്കിലും വിഭാഗങ്ങളോ കൊന്നൊടുക്കപ്പെടുമ്പോള്‍ എന്തെങ്കിലും ചെയ്തേ മതിയാകു ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.

