യേശു മുസ്ളീം വിദ്യാര്‍ത്ഥിക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു

യേശു മുസ്ളീം വിദ്യാര്‍ത്ഥിക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു

Africa Breaking News

യേശു മുസ്ളീം വിദ്യാര്‍ത്ഥിക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു “ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു” എന്നു പറഞ്ഞു
99 ശതമാനം ആളുകളും മുസ്ളീം മതക്കാരുള്ള ആഫ്രിക്കന്‍ രാഷ്ട്രമാണ് മൊറോക്കോ. അവിടത്തെ ഒരു യാഥാസ്ഥിക മുസ്ളീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആണ്‍കുട്ടിയായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥിയായ യാസ്സിന്‍ ‍. താന്‍ ഒരിക്കല്‍ ഉറക്കത്തിനിടയില്‍ ഒരു സ്വപ്നം കണ്ടു.

വിവരിക്കാന്‍ സാദ്ധ്യമല്ലാത്ത അത്രയും വ്യക്തമായ ഒരു വെളിച്ചം തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആ തേജസ്വി ഇപ്രകാരം പറഞ്ഞു “ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു”. താന്‍ പെട്ടന്നുതന്നെ ഞെട്ടിയുണര്‍ന്നു പക്ഷേ അപ്പോഴേക്കും എല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഞാന്‍ സാധാരണ കാണാറുള്ളതുപോലെയല്ലായിരുന്നു ആ സ്വപ്നം. അതിനു ഒരു ദിവ്യത്വമുണ്ടായിരുന്നു.

പക്ഷെ യാസ്സിനു ആ സ്നപ്നത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരിക്കല്‍ തന്റെ ആന്റി യാസ്സിനു ഒരു ബൈബിള്‍ നല്‍കുകയുണ്ടായി. ഇത് വായിക്കണമെന്നും ആവശ്യപ്പെട്ടു. അവന്‍ ആദ്യമായി കണ്ട ആ പുസ്തകം വായിക്കുവാന്‍ തുടങ്ങി. യാസ്സിന്‍ അവിചാരിതമായി യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കണ്ടത് ഒരു ആശ്വാസ വാക്യമായിരുന്നു.

“നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍ ‍, എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്” (വാക്യം 1,2). യാസ്സിന്‍ തുടര്‍ന്നു ആ വേദഭാഗം താഴോട്ടു വായിച്ചപ്പോള്‍ യാസ്സിനു തന്റെ കണ്ണുകളെ വിശ്വസിപ്പാന്‍ കഴിഞ്ഞില്ല. താന്‍ ചില വര്‍ഷങ്ങള്‍ക്കു മുമ്പു സ്വപ്നത്തില്‍ കേട്ട ഒരു വാചകം ” ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു” (വാ. 6). ഈ വാക്യം തന്നെ ഏറെ ചിന്തിപ്പിക്കുകയുണ്ടായി.

ഈ വിവരം താന്‍ അകലെയുള്ള ഒരു ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ചെന്നു അറിയിക്കാന്‍ യാസ്സിന്‍ തീരുമാനിച്ചു. തുടര്‍ന്നു ചര്‍ച്ചില്‍ ചെന്നു തനിക്കുണ്ടായ അനുഭവങ്ങള്‍ പാസ്റ്ററോട് പങ്കുവെച്ചു. അദ്ദേഹം കൂടുതല്‍ ദൈവീക കാര്യങ്ങള്‍ വചനത്തിലൂടെ യാസ്സിനെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്നു രഹസ്യമായി ചര്‍ച്ചില്‍ കൂടിവരാന്‍ തുടങ്ങി.

യാസ്സിന്‍ തനിക്കുണ്ടായ അനുഭവങ്ങളും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യങ്ങളും സ്കൂളിലെ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പങ്കുവെച്ചപ്പോള്‍ അവര്‍ യാസ്സിനെ ശകാരിക്കുകയും ശപിക്കുകയുമുണ്ടായി.
സ്കൂള്‍ ഡയറക്ടര്‍ യാസ്സിനെ സ്കൂളില്‍നിന്നും പരഞ്ഞു വിടാന്‍ തുടങ്ങി. സംഭവം വീട്ടില്‍ അറിഞ്ഞപ്പോള്‍ പിതാവ് കോപാകുലനായി.

നീ യേശുവിനെ സ്വീകരിച്ചാല്‍ ഈ വീട്ടില്‍ നിനക്കു സ്ഥാനമില്ലെന്നും അറിയിച്ചു. തുടര്‍ന്നു യാസ്സിന്‍ തന്റെ സ്വന്തം വീടുവിട്ടിറങ്ങി. ടാന്‍സാന്‍യയിലെ യങ് ലൈഫ് എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് അവിടെ വിദ്യാഭ്യാസം തുടര്‍ന്നു. പഠിച്ച ശേഷം താന്‍ നല്ലൊരു ദൈവ പൈതലും നല്ലൊരു യുവ മിഷണറിയുമായിത്തീര്‍ന്നു. ചെറിയ തൊഴിലും അഭ്യസിച്ചു. തുടര്‍ന്നു കുട്ടികളെ പഠിപ്പിക്കുകയും യേശുക്രിസ്തുവിന്റെ ഉത്തമ സാക്ഷിയായി പ്രവര്‍ത്തിച്ചു വരിയകയും ചെയ്യുന്നു.