ലാവോസില്‍ സുവിശേഷ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ലുവാങ് പ്രബങ്: സുവിശേഷം പ്രസംഗിക്കുന്നത് നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടത് നിരസിച്ചതിന് പാസ്റ്ററെ ജയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി.
ലാവോസില്‍ ലുവാങ് പ്രബങ് പ്രവിശ്യയിലെ ചോംഫറ്റ് ജില്ലയില്‍ നാ-അങ് ഗ്രാമത്തില്‍ സഭാ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റര്‍
സിങ് ക്യൂവ് വോങ് കോങ് ഫെങിനെയാണ് ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ 8ന് രാത്രി 10 മണിക്ക് ജയില്‍ ഉദ്യോഗസ്ഥനായ വാന്‍സായിയും മറ്റു നാലു പേരും പാസ്റ്റര്‍ സിങ് ക്യുവിന്റെ വീട്ടിലെത്തി.
നാലുപേര്‍ പുറത്തു കാവല്‍ നില്‍ക്കുകയും വാന്‍സായി വീട്ടിനുള്ളില്‍ കടന്ന് വീട്ടില്‍ നിന്ന പാസ്റ്ററുടെ ഭാര്യയെ കുത്തി. ഇതു കണ്ട് ഓടി വന്ന സിങ് ക്യുവിനെയും അക്രമി തുരുതുരാ കുത്തി. ഇതിനിടയില്‍ പാസ്റ്റര്‍ നിങ്ങള്‍ക്ക് എത്ര പണം വേണെങ്കിലും തരാമെന്ന് കേണപേക്ഷിച്ചു. എനിക്കു പണം വേണ്ട നിന്റെ ജീവന്‍ മതിയെന്നു ആക്രോശിച്ചുകൊണ്ട് പ്രതി മറ്റു സഹായികളുമായി രക്ഷപെട്ടു.
പരിക്കേറ്റ പാസ്റ്ററേയും ഭാര്യയേയും ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സിങ് ക്യുവ് മരണത്തിനു കീഴടങ്ങി. പ്രതി വാന്‍സായി ഫാ-ഒഹ് ജയിലിലെ പോലീസുകാരനാണ്. കൊല്ലപ്പെട്ട പാസ്റ്റര്‍ നാ-അങ് ചര്‍ച്ചിന്റെ സ്ഥാപകനും ഊര്‍ജ്ജസ്വലനായ പാസ്റ്ററുമായിരുന്നു. 1997 മുതല്‍ ഈ പ്രദേശത്തു ശക്തമായി പ്രവര്‍ത്തിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു.
പല സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇതില്‍ അസംന്തുഷ്ഠി തോന്നിയ പോലീസുകാര്‍ പ്രസംഗം നിര്‍ത്താന്‍ പാസ്റ്റര്‍ക്കു നിരന്തരം മുന്നറിയിപ്പു നല്‍കിയിരുന്നു. സിംങ് ക്യുവിന് 6 മക്കളുണ്ട്. 4 ആണും 2 പെണ്ണും. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

