ബൈബിള്‍ ചരിത്ര ഭൂമിയില്‍ 2500 വര്‍ഷം പഴക്കമുള്ള കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി

Asia Breaking News Global

ബൈബിള്‍ ചരിത്ര ഭൂമിയില്‍ 2500 വര്‍ഷം പഴക്കമുള്ള കുട്ടികളുടെ കൂട്ട കുഴിമാടം കണ്ടെത്തി

യെരുശലേം: പുരാതന ബൈബിള്‍ സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ 2 മീറ്റര്‍ ആഴത്തിലുള്ള മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

ബൈബിളില്‍ 1 ശമുവേല്‍ 17:1-ല്‍ പ്രസ്താവിച്ചിരിക്കുന്ന അസേക്ക എന്ന സ്ഥലത്ത് യെരുശലേമില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ഷെഫിലയില്‍ (യഹൂദയിലെ ഒരു താഴ്ന്ന പ്രദേശം) സ്ഥിതി ചെയ്യുന്ന ഇന്നത്തെ ടെല്‍ അസേക്കയിലാണ് 2500 വര്‍ഷം പഴക്കമുള്ള കുഴിമാടം കണ്ടെത്തിയത്.

ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ പ്രൊഫ. ഓഡെഡ് ലാപ്മീറ്റ്സും സംഘവും ഏകദേശം രണ്ടു വര്‍ഷമായി പുരാതന ടെല്‍ അസേക്കയില്‍ ഖനനം നടത്തിക്കൊണ്ടിരിക്കവേയാണ് ശ്രദ്ധയില്‍ പെട്ടത്.

പ്രദേശത്ത് 2013-ല്‍ പുരാതന ജല സംഭരണി കണ്ടെത്തിയിരുന്നു. അന്ന് കുഴിമാടം കണ്ടെത്തിയെങ്കിലും 2020 വരെ അസ്ഥികൂടങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പിന്നീട് പഠനം നടത്തിയ ഗവേഷകര്‍ കഴിഞ്ഞ മാസം പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പഠനത്തില്‍ കുറഞ്ഞത് 68 മുതല്‍ 89 വ്യക്തികളുടെ എണ്ണം സ്ഥിരീകരിച്ചു.

അവരില്‍ 90 ശതമാനം പേരും അഞ്ച് വയസില്‍ താഴെയുള്ളവരാണ്. 78 ശതമാനം പേര് രണ്ട് വയസില്‍ താഴെയുള്ളവരാണ്. പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ തുടക്കത്തില്‍ അസേക്ക ഒരു യഹൂദ പട്ടണമായിരുന്നു.

മൃതദേഹങ്ങള്‍ കേടുകൂടാതെ കുഴിയില്‍ വച്ചിരിക്കാമെന്നും മരണ കാരണം എന്താണെന്നും വ്യക്തതയില്ല എന്നും പറയുന്നു. ഇതിനു പല കാരണങ്ങള്‍ ഉണ്ടായേക്കാമെന്നു ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.