ക്രൈസ്തവ വേട്ട തടയാന്‍ മോദി ഒന്നും ചെയ്യുന്നില്ല; കാത്തലിക് ഫെഡറേഷന്
ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്നു വരുന്ന കടന്നാക്രമണങ്ങളെ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്ന് തുറന്നടിച്ച് ഫെഡറേഷന് ഓഫ് കാത്തലിക് അസോസിയേഷന് .
എല്ലാവര്ക്കുമൊപ്പമാണെന്ന് പറയുന്ന പ്രധാനമന്ത്രി ആക്രമണങ്ങളില്‍ നടപടിയെടുത്ത് അത് തെളിയിക്കണം. കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ജോണ്‍ ബെര്‍ള തുടങ്ങിയവരെ നേരിട്ടു കണ്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ നിരവധി തവണ പരാതി അറിയിച്ചു.
എല്ലാ പൌരന്മാര്ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പു നല്‍കുമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം.
എന്നാല്‍ ഛത്തീസ്ഗഢില്‍ അരങ്ങേറുന്ന ക്രൈസ്തവ വേട്ട ഈ ഉറപ്പുകള്‍ക്ക് എതിരാണ്. ഗര്‍ഭിണികളും കുട്ടികളുമടക്കം ആയിരത്തിലധികം ആദിവാസികളെ ഗ്രാമങ്ങളില്‍നിന്നും തുരത്തിയോടിച്ചു.
ബലപ്രയോഗത്തിലൂടെ ആദിവാസി ക്രൈസ്തവരെ ഹിന്ദു മതത്തിലേക്കു ചേര്‍ക്കാന്‍ ശ്രമം നടത്തുന്നു.
ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അസോസിയേഷന് ഡല്‍ഹി എന്‍സിആര്‍ പ്രസിഡന്റ് പി.സി മൈക്കിള്‍ ആവശ്യപ്പെട്ടു.

