അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരില്‍ റെക്കോര്‍ഡ് വര്‍ദ്ധന
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പൌരത്വം ഉപേക്ഷിക്കുന്നവരില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍ .
ഈ വര്‍ഷത്തെ ആറു മാസത്തെ കണക്കു പ്രകാരം 5,800-ലധികം അമേരിക്കക്കാരാണ് പൌരത്വം ഉപേക്ഷിച്ചത്. എന്നാല്‍ 2019-ല്‍ 2,072 പേരാണ് പൌരത്വം ഉപേക്ഷിച്ചത്.
ന്യുയോര്‍ക്ക് കേന്ദ്രമാക്കിയുള്ള ബാംബ്രിഡ്ജ് അക്കൌണ്ടന്റ്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.
എല്ലാ മൂന്നു മാസം കൂടുന്തോറും സര്‍ക്കാര്‍ പുറത്തു വിടുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ പൌരത്വം വേണ്ടെന്നു വച്ചവരെ കണ്ടെത്തിയത്.
അമേരിക്കയിലെ ജീവിതകം മടുത്തതുകൊണ്ടാണ് രാജ്യം വിട്ട് ജനങ്ങള്‍ പോകുന്നതെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍ .


Comments are closed.