ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

Breaking News Top News

ഫെയ്സ്ബുക്കില്‍നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ കൊഴിയുന്നതായി മെറ്റ

പ്രമുഖ സോഷ്യല്‍ മീഡിയായായ ഫെയ്സ് ബുക്കില്‍നിന്നും വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോകുന്നതായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മെറ്റ വെളിപ്പെടുത്തിയത്.

ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി. അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്സ് ബുക്കില്‍നിന്നും സ്ത്രീകള്‍ വ്യാപകമായി കൊഴിഞ്ഞു പോകുന്നതായി പഠന റിപ്പോര്‍ട്ട് പുറത്തു വന്നത്.

പുരുഷാധിപത്യമുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കില്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് നിരവധി സ്ത്രീകള്‍ ഫെയ്സ് ബുക്കിനെ അകറ്റി നിര്‍ത്തുന്നതെന്ന് മെറ്റയുടെ ഗവേഷണത്തില്‍ പറയുന്നു.

തങ്ങള്‍ പങ്കുവെയ്ക്കുന്ന ഉള്ളടക്കങ്ങളുടെ സുരക്ഷയും അനാവശ്യമായി ആളുകള്‍ ബന്ധപ്പെടുന്നതും വനിതകളെ എഫ്ബി ഉപയോഗിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ എഫ്ബി നേരിടുന്ന മറ്റ് വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. നഗ്നതയുള്ള ഉള്ളടക്കങ്ങളാണ് അതിലൊന്ന്.

പ്രാദേശിക ഭാഷകളും, സാക്ഷരതയില്ലായ്മയും വീഡിയോ ഉള്ളടക്കങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളില്‍നിന്നും അപ്പീലുകള്‍ ലഭിക്കാത്തതുമെല്ലാം ഈ പ്രശ്നം നേരിടുന്നതിന് വിലങ്ങുതടിയാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.