ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല...?

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല

Breaking News Health

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല…?

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ എവിടെയും ട്രെന്‍ഡായ ഒരു ബോര്‍ഡാണ് ‘നാടന്‍ ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ’ എന്നത്.

സാധാരണ ലൂസ് വെളിച്ചെണ്ണയ്ക്ക് 160 രൂപയും നാടനെണ്ണ എന്ന ലേബലില്‍ ചക്കിലാട്ടിയെന്നു പറഞ്ഞിറക്കുന്ന 900 ഗ്രാമിന് (ഒരു ലിറ്റര്‍ ‍) 240 രൂപയുമാണിപ്പോള്‍ വില. ഒരു കിലോ തേങ്ങയ്ക്ക് 35,36 രൂപ മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ മനസ്സിലാക്കാം ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ ഗുണം.

ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ചക്കിലാട്ടിയ നാടന്‍ വെളിച്ചെണ്ണ എന്ന ലേബലില്‍ ഇറങ്ങിയ രണ്ട് ബ്രാന്‍ഡിലും വ്യാജന്‍ കണ്ടെത്തിയിരുന്നു. അഞ്ചു മില്ലുകള്‍ ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെ പായ്ക്കറ്റില്‍ വിറ്റിരുന്നതും വ്യാജനായിരുന്നു.

പണ്ടു കാലത്ത് ചക്കില്‍ കൊപ്രയിട്ട് കാളയെക്കൊണ്ട് വലിപ്പിച്ചായിരുന്നു നാടന്‍ വെളിച്ചെണ്ണ ആട്ടിയിരുന്നത്. ഇന്ന് ഈ സാഹചര്യമാണോ? ചക്കിന്റെ സ്ഥാനത്ത് വൈദ്യുതി മില്ലുകള്‍ അല്ലേ സ്ഥാനം പിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൊള്ളത്തരം ആര്‍ക്കും പിടികിട്ടും.

വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഏജന്‍സികള്‍ തന്നെ കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. പായ്ക്കറ്റില്‍ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും ‘എഡിബിള്‍ വെജിറ്റബിള്‍ ഓയില്‍ ‍’ എന്നായിരിക്കും ചെറിയ അക്ഷരത്തില്‍ എഴുതിയിരിക്കുക.

അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതമെന്ന് സാരം. അതുകൊണ്ട് കോക്കനട്ട് ഓയില്‍ എന്ന് എഴുതിയിരിക്കുന്ന ബ്രാന്‍ഡ് മാത്രം വാങ്ങിയാല്‍ തട്ടിപ്പില്‍നിന്നും രക്ഷനേടാം.

വെളിച്ചെണ്ണയില്‍ സാധാരണ ചേര്‍ക്കുന്ന മായം ഇവയാണ്. കൊപ്ര ചിപ്സ് പാം ഓയില്‍ ‍, ആര്‍ജിമോണ്‍ ഓയില്‍ ‍, നിലക്കടല എണ്ണ, പരുത്തിക്കുരു എണ്ണ മുതലായവയാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

നല്ലതും മോശവും തിരിച്ചറിയാനായി ഒരു കുപ്പി ഗ്ളാസ്സില്‍ ഒന്നോ രണ്ടോ ഔണ്‍സ് വെളിച്ചെണ്ണ ഒഴിച്ച് തുടര്‍ച്ചയായി ഒന്നെ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെയ്ക്കുക (ഫ്രീസറിലല്ല) ശുദ്ധമായ വെളിച്ചെണ്ണ പൂര്‍ണമായും കട്ടപിടിക്കും.

നിലവാരമില്ലാത്തവ ആണെങ്കില്‍ എണ്ണ പൂര്‍ണ്ണമായും കട്ടപിടിക്കില്ല. മുകളില്‍ നേരിയ പാടപോലെ ഉറയ്ക്കാതെ കിടക്കും.