ഓണ്‍ലൈന്‍ തട്ടിപ്പില്‍ അഞ്ചുമാസംകൊണ്ട് ഇന്ത്യാക്കാര്‍ക്ക് നഷ്ടമായത് 7000 കോടി
ന്യൂഡെല്‍ഹി: ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസംകൊണ്ട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇന്ത്യാക്കാര്‍ക്ക് നഷ്ടമായത് 7000 കോടിയിലേറെ രൂപയെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
ഇതില്‍ പകുതിയിലേറെ പണം കൊണ്ടുപോയത് കംബോഡിയ, മ്യാന്മര്, വീയറ്റ്നാം, ലാവോസ്, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളിലിരുന്നു നിയന്ത്രിക്കുന്ന തട്ടിപ്പുകാരുടെ ഓപ്പറേഷനിലൂടെ ആണ്.
ചൈനീസ് ഓപ്പറേറ്റര്‍മാര്‍ നിയന്ത്രിക്കുന്ന കടുത്ത സുരക്ഷയുള്ള കേന്ദ്രങ്ങളിലിരുന്നുകൊണ്ടാണ് ഇവരുടെ ഓപ്പറേഷന്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ ഇതുവരെയുള്ള അന്വേഷണങ്ങള്‍ വിലയിരുത്തിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തട്ടിപ്പുകാരുടെ ഓപ്പറേഷനില്‍ ജനുവരിയില്‍ മാത്രം 1192 കോടി രൂപയാണ് തട്ടിയെടുത്തത്. യഥാക്രമം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ 951, 1000, 999 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.
സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംങ് ആന്റ് മാനേജ്മെന്റ് സിസ്റ്റം കണ്ടെത്തിയതാണിത്. രാജ്യത്തെ റെക്കോര്‍ഡ് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്നിന്നാണ് ഈ കണക്ക്.
എന്നാല്‍ പരാതികളില്ലാത്ത കേസുകള്‍ കൂടി ചേര്‍ത്താല്‍ ഇതിലും വലിയൊരു സംഖ്യയായിരിക്കും ഫലം. ഇത്തരം തട്ടിപ്പുകാര്‍ക്ക് സഹായികളായി നമ്മുടെ രാജ്യത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ മഹാരാഷ്ട്രയില്‍നിന്ന് 59, തമിഴാനാട് 51, ജമ്മു കാഷ്മീര്‍ 46, യു.പി. 41, ഡെല്‍ഹി 38 എന്നിങ്ങനെയുള്ള സെന്ററുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അയ്യായിരത്തോളം ഇന്ത്യാക്കാരെയാണ് കംബോഡിയയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനായി എത്തിച്ച് നിയോഗിച്ചിട്ടുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത്തരം ഏജന്റുമാര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

