ജനിതക രോഗങ്ങളെ ചെറുക്കാന്‍ പുതിയ ഐവിഎഫ് ചികിത്സ; യു.കെ.യില്‍ 8 കുഞ്ഞുങ്ങള്‍ പിറന്നു

ജനിതക രോഗങ്ങളെ ചെറുക്കാന്‍ പുതിയ ഐവിഎഫ് ചികിത്സ; യു.കെ.യില്‍ 8 കുഞ്ഞുങ്ങള്‍ പിറന്നു

Breaking News Europe

ജനിതക രോഗങ്ങളെ ചെറുക്കാന്‍ പുതിയ ഐവിഎഫ് ചികിത്സ; യു.കെ.യില്‍ 8 കുഞ്ഞുങ്ങള്‍ പിറന്നു

ലണ്ടന്‍: ജനിതക രോഗങ്ങള്‍ തടയുന്നതിനുള്ള അപൂര്‍വ്വ ഐവിഎഫ് അധിഷ്ഠിത ചികിത്സാ നടപടി ക്രമത്തിലൂടെ യു.കെ.യില്‍ എട്ട് കുഞ്ഞുങ്ങള്‍ പിറന്നു.

മൂന്നു പേരില്‍നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചാണ് ഈ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അന്ധത, അപസ്മാരം, ശൈശവാവസ്ഥയിലുള്ള മരണം എന്നിവയ്ക്കു കാരണമാകുന്ന മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ തടയുന്നതിനാണ് ഇത്തരമൊരു ചികിത്സാ രീതി വികസിപ്പിച്ചത്.

ഈ ജനന പ്രക്രീയ വഴി കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നത് തടയാന്‍ കഴിയുമെന്ന് ദി ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2015-ലാണ് അപൂര്‍വ്വ ചികിത്സാ നടപടി ക്രമത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള നിയമപരമായ മാറ്റം യു.കെ. നടപ്പാക്കിയത്.

2017-ല്‍ ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ഫെര്‍ട്ടിലിറ്റി ക്ളിനിക്കിന് ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇവിടെയാണ് ഡോക്ടര്‍മാര്‍ ഈ ജനന പ്രക്രീയയ്ക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പ്രോ ന്യൂക്ളിയര്‍ ട്രാന്‍സ്ഫര്‍ എന്നാണ് ഈ ചികിത്സാ നടപടി ക്രമത്തെ വിളിക്കുന്നത്. ഇതിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ യു.കെ.

മൈറ്റകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ പകരാനുള്ള സാദ്ധ്യത കൂടുതലുള്ളതും അവ ഒഴിവാക്കാന്‍ സാധാരണ ജനിതക പരിശോധനാ രീതികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്ത്രീകള്‍ക്കാണ് ഈ ചികിത്സാ രീതി ഉദ്ദേശിക്കുന്നത്.

ഈ പുതിയ നടപടി ക്രമത്തില്‍ അമ്മയുടെയും അച്ഛന്റെയും ഡിഎന്‍എ കൂടാതെ ദാതാവിന്റെ അണ്ഡത്തില്‍നിന്നുള്ള ആരോഗ്യമുള്ള മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയും ഉപയോഗിക്കുന്നു. എന്നാല്‍ ഡിഎന്‍എയുടെ 99.8 ശതമാനവും യഥാര്‍ത്ഥ മാതാപിതാക്കളില്‍നിന്നായിരിക്കും.

ഗുരുതരമായ ജനിതക പ്രശ്നങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ സാദ്ധ്യതയുള്ള സ്ത്രീകളാണ് ഈ പ്രക്രീയയ്ക്ക് വിധേയരായത്. അവരില്‍ 7 പേര്‍ ഗര്‍ഭിണികളായി. ഇതില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഒരാള്‍ക്ക് ഇരട്ടകുട്ടികളാണുണ്ടായത്. 5 കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.

അതേസമയം 3 കുഞ്ഞുങ്ങളില്‍ കുറഞ്ഞ അളവില്‍ മൈക്രോകോണ്‍ഡ്രിയല്‍ രോഗസാദ്ധ്യത കണ്ടെത്തി. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്നും സാധാരണ വളര്‍ച്ച പ്രകടമാകുമെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.